Quantcast

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും

മുഖ്യമന്ത്രിയാകുന്നതോടെ പി.സി.സി അധ്യക്ഷപദം ഒഴിയുന്ന കമല്‍നാഥിന് പകരക്കാരനായി സിന്ധ്യയെ കൊണ്ടുവരുമെന്നാണ് സൂചന.

MediaOne Logo

Web Desk

  • Published:

    14 Dec 2018 8:09 AM IST

മധ്യപ്രദേശില്‍  കമല്‍നാഥ് മുഖ്യമന്ത്രിയാകും
X

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. നിയമസഭ കക്ഷിനേതാവായി കമല്‍നാഥിനെ നിശ്ചയിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം എം.എല്‍.എമാര്‍ ഐക്യകണ്ഠേന അംഗീകരിച്ചു. സത്യപ്രതിജ്ഞ ശനിയാഴ്ച ഉണ്ടായേക്കും.

മുഖ്യമന്ത്രി പദവിക്കായി കടുത്ത സമ്മര്‍ദ്ദമുയര്‍ത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ ഒരു പകല്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അനുനയിപ്പിച്ചാണ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചത്. രാത്രി പത്തരയോടെ ഭോപ്പാലില്‍ നിയമസഭ കക്ഷിയോഗം ചേര്‍ന്നു. ഹൈക്കമാന്‍ഡ് പ്രതിനിധിയായെത്തിയ എ.കെ ആന്റണി ദേശീയ നേതൃത്വത്തിന്റെ തീരുമാനം എം.എല്‍.എമാരെ അറിയിച്ചു.

ഇന്ന് ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കും. ശനിയാഴ്ച സത്യപ്രതിജ്ഞ ഉണ്ടായേക്കും. ജ്യോതിരാദിത്യ സിന്ധ്യയെ ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മുഖ്യമന്ത്രിയാകുന്നതോടെ പി.സി.സി അധ്യക്ഷപദം ഒഴിയുന്ന കമല്‍നാഥിന് പകരക്കാരനായി സിന്ധ്യയെ കൊണ്ടുവരുമെന്നാണ് സൂചന.

TAGS :

Next Story