എ.ഐ.എം.ഐ.എം പാര്‍ട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്താതെ കോണ്‍ഗ്രസുമായി സഖ്യമില്ല; പ്രകാശ് അംബേദ്ക്കര്‍

ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) പാര്‍ട്ടിയെ കോണ്‍ഗ്രസ് മുന്നണിയിലെടുത്തില്ലെങ്കില്‍ അടുത്ത ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലെന്ന് ഭരിപ്പാ ബഹുജന്‍ മഹാസങ്ക് നേതാവ് പ്രകാശ് അംബേദ്ക്കര്‍.
പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിനെയും പ്രകാശ് അംബേദ്ക്കര്‍ വിമര്‍ശിച്ചു. ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും ഭരിപ്പാ ബഹുജന്‍ മഹാസങ്കും ഇതിനകം അടുത്ത ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
‘ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടിയെ കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ മുന്നണിയില്‍ എടുക്കാന്‍ പരിഗണിക്കുക മാത്രമാണ് ചെയ്യുന്നത്. കഴിഞ്ഞ കോണ്‍ഗ്രസ് നയിച്ച യു.പി.എ ഭരണകാലത്ത് അമേരിക്കയുമായുള്ള ആണവകരാര്‍ ഇടപ്പാട് സമയത്ത് കോണ്‍ഗ്രസ് എ.ഐ.എം.ഐ.എംയുടെ പിന്തുണ തേടിയിരുന്നു. പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസിന് അവരെ വേണ്ട’; പ്രകാശ് അംബേദ്ക്കര്‍ പറയുന്നു.
ഞാന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിക്കാന്‍ തയ്യാറാണ്, പക്ഷേ അഞ്ച് മാസങ്ങള്‍ കടന്നു പോയി. പക്ഷേ മുന്നണിയുമായി ബന്ധപ്പെട്ട് ആരുമായി സംസാരിക്കണമെന്ന് ഇതു വരെ ഒരു അറിയിപ്പും ലഭിച്ചില്ല’; പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു.
‘ആര്‍.എസ്.എസ് എല്ലാ സ്ഥാപനങ്ങളെയും തകര്‍ക്കുകയാണ്, പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിയമനത്തെ നമുക്ക് ഇതുമായി ബന്ധപ്പെടുത്താം. ഈ മനുഷ്യന് (ശക്തികാന്ത ദാസ്) ചരിത്രത്തിലാണ് ബിരുദം, എനിക്ക് ആര്‍.എസ്.എസിനോട് ചോദിക്കാനുള്ളത് അവര്‍ക്ക് റിസര്‍വ് ബാങ്കിനെയും ചരിത്രത്തിന്റെ ഭാഗമാക്കണോയെന്നാണ്’; പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു.
Adjust Story Font
16

