Quantcast

നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ പുന:സംഘടനക്കൊരുങ്ങി കോണ്‍ഗ്രസ്

അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെ പുനസംഘടനക്ക് പുറമെ എ.ഐ.സി.സി സംഘടനകാര്യ ചുമതലയിലേക്കും നേതാവിനെ കണ്ടെത്തണം

MediaOne Logo

Web Desk

  • Published:

    20 Dec 2018 7:03 AM IST

നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ പുന:സംഘടനക്കൊരുങ്ങി കോണ്‍ഗ്രസ്
X

നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കും മുഖ്യമന്ത്രിയെ കണ്ടെത്തലിനും പിന്നാലെ പുന:സംഘടനക്കൊരുങ്ങി കോണ്‍ഗ്രസ്. അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെ പുനസംഘടനക്ക് പുറമെ എ.ഐ.സി.സി സംഘടനകാര്യ ചുമതലയിലേക്കും നേതാവിനെ കണ്ടെത്തണം. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നിര്‍ണായകമാണ് ഓരോ തീരുമാനവും.

നിയമസഭ തെരഞ്ഞെടുപ്പെന്ന വലിയ കടമ്പ മറികടന്ന കോണ്‍ഗ്രസിന് ഇനിയുള്ളത് അതിലേറെ ശ്രമകരമായ കടമ്പകള്‍. മുഖ്യമന്ത്രി പദത്തിലേക്ക് മത്സരിച്ച് അന്തിമ ഘട്ടത്തില്‍ മാറ്റി നിര്‍ത്തിയവരെ സംതൃപ്തിപ്പെടുത്തലാണ് ആദ്യത്തെ ദൌത്യം. പട്ടികയില്‍ ഒന്നാമനായി ജോതിരാധിത്യ സിന്ധ്യയാണുള്ളത്. സിന്ധ്യക്ക് ജനറല്‍ സെക്രട്ടറി പദം നല്‍കിയേക്കുമെന്നാണ് സൂചന.

എന്നാല്‍ ജനറല്‍ സെക്രട്ടറി പദം മാത്രമായി സ്വീകാര്യമായേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. കമല്‍നാഥ് മുഖ്യമന്ത്രി ആയതിനാല്‍ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് ദിഗ്വിജയ് സിങോ മന്ത്രി പദം ലഭിച്ചില്ലെങ്കില്‍ മകന്‍ ജയവര്‍ധന്‍ സിങോ എത്തിയേക്കും. രാജസ്ഥാനില്‍ പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയും നിലവില്‍ സച്ചിന്‍ പൈലറ്റാണ്.

ഒരു നേതാവിന് ഒരു പദവി എന്നത് രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിക്കുമ്പോഴും പ്രത്യേക സാഹചര്യം പരിഗണിച്ച് തുടരാന്‍ അനുവദിച്ചേക്കാം. ഛത്തീസ്ഗഢിലും ഭൂപേഷ് ബഗല്‍ മുഖ്യമന്ത്രിയായതോടെ പി.സി.സിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടിവരും. ഇതിനെല്ലാം പുറവെ കോണ്‍ഗ്രസിലെ നിര്‍ണായക പദവിയായ സംഘടനാകാര്യ ചുമതലയും ആരെയും ഏല്‍പ്പിച്ചിട്ടില്ല. രാഷ്ട്രീയ തന്ത്രജ്ഞനായ അശോക് ഗഹ്ലോട്ടിന് പകരം വക്കാന്‍ ഒരാളെ കണ്ടെത്തുക എളുപ്പമാകില്ല. ഗുലാംനബി ആസാദാണ് ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളിലൊന്ന്. പക്ഷെ രാജ്യസഭ പ്രതിപക്ഷ നേതാവാണ് ഗുലാം നബി ആസാദ്. ലോക്സഭ തെരഞ്ഞെടുപ്പ അടുത്തിരിക്കെ ഒഴിവുകള്‍ നികത്തല്‍ നീട്ടുക്കൊണ്ട് പോകുന്നതും പാര്‍ട്ടിക്ക് തലവേദനയാകും.

TAGS :

Next Story