Quantcast

ജാർഖണ്ഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം

MediaOne Logo

Web Desk

  • Published:

    23 Dec 2018 7:56 PM IST

ജാർഖണ്ഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം
X

ജാർഖണ്ഡിലെ കൊലെബിറ അസംബ്ലി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം. ബി.ജെ.പി സ്ഥാനാർഥിയേക്കാൾ 9,000 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ നമൻ ബിക്സൽ കൊങ്ഗരി വിജയിച്ചത്.

സ്കൂൾ അധ്യാപകനെ വധിച്ചതുമായി ബന്ധപ്പെട്ട് ജെ.കെ.പി പാർട്ടിയുടെ സിറ്റിംഗ് എം.എൽ.എ എനോസ് എക്ക അയോഗ്യനായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എനോസ് എക്കെയുടെ ഭാര്യ മെനോൻ എക്ക മത്സരിച്ചെങ്കിലും 16,445 വോട്ടുകൾ മാത്രമാണ് നേടാനായത്. കോൺ
ഗ്രസ് സ്ഥാാനാർഥി കൊങ്ഗേരി 40,343 വോട്ടുകൾ നേടിയപ്പോൾ, ബി.ജെ.പിയുടെ ബസന്ദ് സോരെംഗിന് 30,685 വോട്ടുകളാണ് ലഭിച്ചത്.

ആകെ അഞ്ച് സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇത് മതേതര ശക്തികളുടെ വിജയമാണെന്നും, രാജ്യത്തെ ജനങ്ങൾ ബി.ജെ.പിയെ തള്ളിയതിന്റെ സൂചനയാണിതെന്നും കോൺഗ്രസ് ജെനറൽ സെക്രട്ടറി അലോക് ഡൂബെയ് പറഞ്ഞു.

TAGS :

Next Story