‘ഹനുമാനെ ഇനിയും ബുദ്ധിമുട്ടിക്കരുത്, ഇല്ലെങ്കില്‍ ലങ്ക തന്നെ കത്തും’; കോണ്‍ഗ്രസ് നേതാവ് രാജ് ബാബ്ബര്‍
ഹനുമാനെകുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഹനുമാനെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് രാജ് ബാബ്ബർ രംഗത്തെതി. വിവാദപരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
‘ഹനുമാനെ അതികം ബുദ്ധിമുട്ടിക്കരുത്. അദ്ദേഹം വാലുപയോഗിച്ച് സ്പര്‍ശിച്ചപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മൂന്ന് സംസ്ഥാനങ്ങള്‍ നഷ്ടമായി. ഇനി അവരുടെ ലങ്ക തന്നെ കത്തും’; ബാബ്ബർ റിപ്പോർട്ടർമാരോട് പറഞ്ഞു.
രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഹനുമാൻ ദളിതനാണെന്ന് യോഗി പറഞ്ഞത്.
കുറച്ചു ദിവസങ്ങൾക്കുശേഷം ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ നന്ദകുമാർ സായി ഹനുമാൻ ആദിവാസിയായിരുന്നെന്ന് പരാമർശിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച ഉത്തർപ്രദേശ് ബി.ജെ.പ്പി എം.എൽ.സി ബുക്കുൽ നവാബ് ഹനുമാൻ മുസ്ലിമാണെന്ന് പറഞ്ഞു. അതെസമയം ബജ്റംഗ് ബാലി ജാട്ട് വിഭാഗക്കാരനാണെന്നാണ് ഉത്തർപ്രദേശ് മതകാര്യ മന്ത്രി ലക്ഷമി നാരായൺ ചൗദരിയുടെ വാദം. സമാജ് വദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുൻ എം.പിയുമായ രാമ ശങ്കർ വിദ്യാർഥി ഹനുമാൻ ഗോണ്ട് വിഭാഗക്കാരനാണെന്നാണ് പറഞ്ഞത്.
Adjust Story Font
16

