തെരഞ്ഞെടുപ്പ് അടുത്തതോടെ ബാബരി കേസില്‍ സുപ്രീംകോടതിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം
ആര്‍.എസ്.എസ് അഭിഭാഷക സംഘടനയായ അഖില്‍ ഭാരതീയ അതിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്താവന.

ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേസ് വേഗത്തില്‍ തീര്‍പ്പാക്കണം. ശബരിമല കേസ് വേഗത്തില്‍ തീർപ്പാക്കിയ കോടതി ഇക്കാര്യത്തിൽ എന്തിന് മടികാണിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു. പ്രസ്താവനക്കെതിരെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തി.
ആര്‍.എസ്.എസ് അഭിഭാഷക സംഘടനയായ അഖില്‍ ഭാരതീയ അതിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്താവന. ആറ് മാസത്തിനുള്ളില്‍ ശബരിമല കേസ് സുപ്രീം കോടതി തീര്‍പ്പാക്കി. എന്ത് കൊണ്ട് അയോധ്യ വിഷയം 70 വര്‍ഷമായി തുടരുന്നു. ഈ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് കോടതിയോട് വ്യക്തിപരമായി പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതി ജഡ്ജി എം.ആര്‍ ഷാ, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് നിയമ മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രസ്താവന നിർഭാഗ്യകരമായെന്നും കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിൽ നിയമ മന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലീം വ്യക്തി നിയമ ബോർഡ് കുറ്റപ്പെടുത്തി. ജനുവരി നാലിനാണ് ബാബരി ഭൂമിതര്‍ക്ക കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുക. കേസില്‍ ഏത് ബഞ്ച് എന്നുമുതല്‍ വാദം കേള്‍ക്കണം തുടങ്ങിയ കാര്യങ്ങള്‍ അന്ന് തീരുമാനിച്ചേക്കും.
Adjust Story Font
16

