മോഡിയെയും യോഗിയെയും വിമര്‍ശിച്ച ഭിന്നശേഷിക്കാരനെ മര്‍ദിച്ച് ബി.ജെ.പി നേതാവ്

മോഡിയെയും യോഗിയെയും വിമര്‍ശിച്ച ഭിന്നശേഷിക്കാരനെ മര്‍ദിച്ച് ബി.ജെ.പി നേതാവ്. ഉത്തര്‍പ്രദേശിലെ സാംഭാല്‍ പ്രദേശത്താണ് ക്രൂരമായ അക്രമം അരങ്ങേറിയത്. ബി.ജെ.പി നേതാവ് ഭിന്നശേഷിക്കാരനായ ആളെ മര്‍ദിക്കുന്ന ദൃശൃം അടുത്തുള്ള സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശൃങ്ങല്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ബി.ജെ.പി നേതാവായ മുഹമ്മദ് മിയാന്‍ വലിയ വടി കൊണ്ട് ആളെ മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് വോട്ട് ചെയ്യുമെന്ന് ഭിന്നശേഷിക്കാരനായ അദ്ദേഹം പറഞ്ഞതാണ് ബി.ജെ.പിക്കാരനെ പ്രകോപിപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ചതിനാണ് മര്‍ദനമേറ്റതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി.ജെ.പി നേതാവായ മുഹമ്മദ് മിയാന്‍ മുന്‍പ് അംറോഹ ജില്ലയിലെ ഉജ്ജാരിയിലെ മുന്‍സിപ്പില്‍ ചെയര്‍പേര്‍സണ്‍ സ്ഥാനത്തേക്ക് മല്‍സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്.
മദ്യപ്പിച്ച് യോഗിയെയും മോദിയെയും അധിക്ഷേപിച്ചപ്പോള്‍ അദ്ദേഹത്തെ പറഞ്ഞു വിടാനാണ് ശ്രമിച്ചതെന്നാണ് ബി.ജെ.പി നേതാവ് സംഭവത്തെ കുറിച്ച് പറുന്നത്.
വീഡിയോ വൈറലായതോടെ സംഭവത്തില്‍ ചൊവ്വാഴ്ച്ച രാത്രി കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സര്‍ക്കിള്‍ ഓഫീസർ സുദേഷ് കുമാര്‍ പറഞ്ഞു.
Adjust Story Font
16

