ഐ.എസുമായി ബന്ധമെന്ന് സംശയിക്കുന്ന 10 പേരെ അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ
റോക്കറ്റ് ലോഞ്ചര്‍, തോക്ക്, ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളേയും നേതാക്കളേയും ലക്ഷ്യമിട്ട്...

ഐ.എസ് ബന്ധമുള്ള പത്ത് പേരെ ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമായി അറസ്റ്റ് ചെയ്തെന്ന് എന്‍.ഐ.എ. രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെയുള്ളവരെ വധിക്കാനും സ്ഫോടനപരമ്പരകള്‍ നടത്താനുമായിരുന്നു പദ്ധതി. പതിനേഴ് ഇടങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തി. വന്‍ ആയുധശേഖരങ്ങളും ഏഴര ലക്ഷം രൂപയും പിടിച്ചെടുത്തെന്നും എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ പറഞ്ഞു.
ഡല്‍ഹിയിലെ സീലംപൂര്‍, ഉത്തര്‍ പ്രദേശിലെ അംഹോറ, ഹാര്‍പൂര്‍, മീററ്റ്, ലക്നൌ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. മാരക സ്ഫോടക വസ്തുക്കള്‍, റോക്കറ്റ് ലോഞ്ചര്‍,12 തോക്ക്, 150 തരം തിരകള്‍, 120 ആലാം, 100 മോബൈലുകള്‍, 135 സിംകാര്‍ഡുകള്‍, ലാപ്ടോപ്പ്, മെമ്മറി കാര്‍ഡ്, പുറമെ 7.5 ലക്ഷം രൂപയും പിടിച്ചെടുത്തതായി എന്‍.ഐ.എ വ്യക്തമാക്കി.
'ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം' എന്നാണ് ഇന്ത്യയിലെ ആക്രമണപദ്ധതിക്ക് ഐ.എസ് നല്‍കിയ പേര്. രാഷ്ട്രീയ നേതാക്കള്‍, മറ്റു പ്രമുഖര്‍ എന്നിവരായിരുന്നു ലക്ഷ്യം. സ്ഫോടന പരമ്പരയും ചാവേര്‍ ആക്രമണവും പദ്ധതിയില്‍ ഉണ്ടായിരുന്നുവെന്ന് എന്‍.ഐ.എ വ്യക്തമാക്കി. ഡല്‍ഹി നിവാസിയായ മുഫ്തി സുഹൈലാണ് നേതൃത്വം നല്‍കിയിരുന്നത്. വിദേശ രാജ്യങ്ങളിലുള്ളവരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടു. ആകെ പതിനേഴ് പേരെ ചോദ്യം ചെയ്ത ശേഷമാണ് പത്ത് പേരെ അറസ്റ്റ് ചെയ്തതെന്നും എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

