ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി കലര്‍ന്ന രക്തം നല്‍കി തമിഴ്നാട്ടിലെ ആശുപത്രി

ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി കലര്‍ന്ന രക്തം നല്‍കി തമിഴ്നാട്ടിലെ ആശുപത്രി. 24 വയസ്സുള്ള യുവതിക്കാണ് തമിഴ്നാട്ടിലെ ആശുപത്രിയില്‍ നിന്നും ദാരുണാനുഭവമുണ്ടായത്. യുവതിക്ക് രക്തമാവശ്യമായ സന്ദര്‍ഭത്തിലാണ് ആശുപത്രി അധികൃതര്‍ രക്തം മാറ്റുന്നതും എച്ച്.ഐ.വി കലര്‍ന്ന രക്തം യുവതിയുടെ ശരീരത്തിലെത്തുന്നതും. ആശുപത്രിയിലെ മൂന്ന് ലാബ് ടെക്ക്നീഷ്യന്‍മാരെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃതൃവിലോപത്തിന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 3ന് ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കിയ യുവാവില്‍ നിന്നാണ് യുവതിക്ക് രക്തം നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതേ വൃക്തി പിന്നീട് പുറത്തുള്ള ലാബില്‍ പരിശോധിച്ചപ്പോള്‍ എച്ച്.ഐ.വി പോസിറ്റീവ് എന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. പുറത്ത് നിന്നും ലഭിച്ച റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ക്ക് കൈമാറും മുന്‍പേ ഈ രക്തം യുവതിയിലേക്ക് പമ്പ് ചെയ്തിരുന്നു.
ജനിക്കാനിരിക്കുന്ന കുഞ്ഞിന് എച്ച്.ഐ.വി ബാധിക്കുമോ എന്നുള്ള കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സംഭവിച്ചത് ഒരപകടമാണെന്നും അറിഞ്ഞ് കൊണ്ട് സംഭവിച്ചതല്ലെന്നുമാണ് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുവതിക്കും ഭര്‍ത്താവിനും സാമ്പത്തിക സഹായവും സര്‍ക്കാര്‍ ജോലിയും തമിഴ്നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Adjust Story Font
16

