Quantcast

ഐ.എസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നും ഒരുതെളിവും ഇല്ലാത്ത കേസാണെന്നും പ്രതികളുടെ ബന്ധുക്കള്‍ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    27 Dec 2018 6:27 PM IST

ഐ.എസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു
X

ഐ.എസ് ബന്ധവും സ്ഫോടന ആസൂത്രണവും ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത 10 പേരെയും വിചാരണ കോടതി 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ പ്രതികള്‍ക്കെതിരെ ഇന്ന് കോടതിയില്‍ എന്‍.ഐ.എ ഐ.എസ് ബന്ധം ആരോപിച്ചില്ലെന്ന് അഭിഭാഷകന്‍ എസ്.എം ഖാന്‍ പറഞ്ഞു. നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നും ഒരുതെളിവും ഇല്ലാത്ത കേസാണെന്നും പ്രതികളുടെ ബന്ധുക്കള്‍ ആരോപിച്ചു.

പ്രതികളുമായി സംസാരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ച കോടതി അതുകഴിഞ്ഞ ശേഷമാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത തോക്കും മറ്റു സാധനങ്ങളും സംബന്ധിച്ച് എന്‍‌.ഐ.എ കോടതിയില്‍ വിശദീകരിച്ചു. എഫ്.ഐ.ആര്‍ മുദ്രവെച്ച കവറില്‍ കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് 10 പേരെയും കസ്റ്റിഡിയില്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്നലെ എന്‍.ഐ.എ ഐ.ജി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞ ഐ.എസ് ബന്ധമടക്കമുള്ള കാര്യങ്ങള്‍ കോടതിയില്‍ ഇന്ന് എന്‍.ഐ.എ പറഞ്ഞില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

യു.എ.പി.എ ചുമത്തിയ കേസായതിനാല്‍ അടച്ചിട്ട മുറിയിലാണ് എന്‍.ഐ.എ കോടതി കേസ് പരിഗണിച്ചത്. തെളിവുകള്‍ മുഴുവന്‍ കെട്ടിച്ചമതാണെന്നും ഒരു കത്തി പോലും കൊണ്ടുനടക്കാത്തവരെയാണ് അറസ്റ്റ് ചെയ്തതെന്നും കോടതിയിലെത്തിയ പ്രതികളുടെ ബന്ധുക്കള്‍ ആരോപിച്ചു. ഡല്‍ഹിയിലെ സീലംപൂര്‍, ഉത്തര്‍പ്രദേശിലെ അംഹോറ, ലക്നൌ, മീററ്റ്, ഹാര്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഇന്നലെയാണ് എന്‍.ഐ.എ 10 പേരെ അറസ്റ്റ് ചെയ്തത്.

TAGS :

Next Story