മഴുകൊണ്ട് തലയിൽ വെട്ടി, വിരൽ അരിഞ്ഞു; ബുലന്ദ്ശഹര്‍ ഇന്‍സ്പെക്ടറെ കൊന്നത് ക്രൂരമായി
യു.പിയിലെ ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ഗോവധം ആരോപിച്ച് ഡിസംബര്‍ മൂന്നിന് യു.പിയിലെ ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. വെടിയേറ്റു മരിക്കുംമുമ്പ് മൂര്‍ച്ചയുള്ള മഴുകൊണ്ട് കലുവ എന്നയാള്‍ സിങ്ങിന്റ തലയില്‍ വെട്ടുകയും തള്ളവിരല്‍ അരിഞ്ഞെടുക്കുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയായ പ്രശാന്ത് നട്ടിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍.
തബ്ലീഗ് ജമാഅത്തിെന്റ പരിപാടിയില്‍ പെങ്കടുക്കാന്‍ പോകുന്ന വഴിയില്‍ തടസ്സംസ്യഷ്ടിക്കാന്‍ കലുവ ശ്രമിച്ചപ്പോള്‍ സുബോധ് കുമാര്‍ തടഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായ കലുവ മഴുകൊണ്ട് തലയില്‍ വെട്ടി. തടിച്ചുകൂടിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കല്ലും വടികളുംകൊണ്ട് ആക്രമിച്ചു. രക്തം ചീറ്റുേമ്പാഴും അക്രമം നിര്‍ത്താന്‍ സുബോധ് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വളഞ്ഞിട്ട് അക്രമിച്ച് പ്രശാന്ത് നട്ട് റിവോള്‍വര്‍ ഉപയോഗിച്ച് തലയില്‍ വെടിയുതിര്‍ത്തു. അപ്പോഴും കലി തീരാതെ സുമിതും സംഘവും സുബോധിനെ വടികൊണ്ട് അടിച്ചുകൊണ്ടിരുന്നു.
സുബോധ് കുമാറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനത്തിനു നേരേയും കല്ലേറുണ്ടായതോടെ മറ്റു പൊലിസുകാര്‍ ഓടിരക്ഷപ്പെട്ടു. അക്രമികള്‍ വാഹനത്തിനു തീ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടുതല്‍ പൊലിസുകാരെത്തി സുബോധ് കുമാറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വനത്തിനുസമീപം പശുവിന്റ ജഡാവശിഷ്ടങ്ങള്‍ കണ്ടെന്നു പറഞ്ഞ് തുടങ്ങിയ സംഘര്‍ഷം ശമിപ്പിക്കുന്നതിനായി പ്രദേശത്ത് എത്തിയ പൊലീസ് സംഘത്തിനുനേര്‍ക്ക് ഒരു വിഭാഗം ആക്രമണമഴിച്ചുവിടുകയായിരുന്നു. സുബോധിനെ മഴുകൊണ്ട് വെട്ടിയ കലുവ ആയിരുന്നുവത്രെ ആളുകളെ വിളിച്ചുകൂട്ടിയത്. വര്‍ഗീയ കലാപം ലക്ഷ്യമിട്ടായിരുന്നു മരം മുറിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്താന്‍ സംഘ്പരിവാറുകാര്‍ ശ്രമിച്ചതെന്ന് പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആറുമാസം മുമ്പുവരെ ഡല്‍ഹിയിലെ ഒല ഡ്രൈവറായിരുന്ന പ്രശാന്ത് നട്ടിനെ ഗ്രേറ്റര്‍ നോയിഡയിലെ ബന്ധുവീട്ടില്‍ നിന്ന് വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടറെ വെടിവെച്ചത് താനാണെന്ന് ഇയാള്‍ സമ്മതിച്ചെന്ന് പൊലിസ് പറഞ്ഞു. ഇടത്തെ പുരികത്തിനു മുകളിലാണ് വെടിവെച്ചത്. ഇതിനുപുറമെ ദേഹത്ത് നിരവധി പരിക്കുകളും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തിലെ പ്രധാന ആരോപണവിധേയരായ ബജ്‌റംഗ്ദള്‍ ജില്ല കണ്‍വീനര്‍ യോഗേഷ് രാജ്, യുവമോര്‍ച്ച നേതാവ് സിഖാര്‍ അഗര്‍വാള്‍ എന്നിവര്‍ എവിടെയാണെന്ന് ഇപ്പോഴും പോലീസ് വ്യക്തമാക്കിയിട്ടില്ല.
Adjust Story Font
16

