Quantcast

‘മേഘാലയ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണം’  സുപ്രീം കോടതിയില്‍ ഹരജി

മുങ്ങല്‍ വിദഗ്ധര്‍ക്ക് കടന്നുചെല്ലാന്‍ പാകത്തില്‍ ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. തൊഴിലാളികള്‍ ജീവനോടെയുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

MediaOne Logo

Web Desk

  • Published:

    2 Jan 2019 11:31 AM GMT

‘മേഘാലയ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണം’  സുപ്രീം കോടതിയില്‍ ഹരജി
X

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. ഹരജി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് നാളെ വാദം കേള്‍ക്കും. വേണ്ടത്ര ശേഷിയുള്ള പമ്പുകളോ മറ്റ് സൌകര്യങ്ങളോ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് ഹരജിയില്‍ ഉന്നയിച്ചിട്ടുള്ളത്. ഖനി അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈസ്റ്റ് ജയന്തിയ കുന്നിലെ അനധികൃത ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 20 ദിവസം പിന്നിട്ടു. തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. മുങ്ങല്‍ വിദഗ്ധര്‍ക്ക് കടന്നുചെല്ലാന്‍ പാകത്തില്‍ ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. തൊഴിലാളികള്‍ ജീവനോടെയുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

TAGS :

Next Story