Quantcast

‘റഫാല്‍ രഹസ്യം പരീക്കറുടെ കിടപ്പുമുറിയില്‍..?’ ഓഡിയോ ടേപുമായി കോണ്‍ഗ്രസ്

36 റഫാല്‍ വിമാനങ്ങള്‍ക്കായുള്ള റഫാല്‍ കരാര്‍ ഒപ്പിടുമ്പോള്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. പിന്നീട് 2017ല്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ പരീക്കര്‍..

MediaOne Logo

Web Desk

  • Published:

    2 Jan 2019 12:20 PM GMT

‘റഫാല്‍ രഹസ്യം പരീക്കറുടെ കിടപ്പുമുറിയില്‍..?’ ഓഡിയോ ടേപുമായി കോണ്‍ഗ്രസ്
X

റഫാല്‍ വിവാദത്തില്‍ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. റഫാലുമായി ബന്ധപ്പെട്ട് ഗോവയിലെ മന്ത്രിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. റഫാലുമായി ബന്ധപ്പെട്ട അതിപ്രധാന രേഖകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ കിടപ്പുമുറിയില്‍ ഉണ്ടെന്ന്, മന്ത്രി വിശ്വജിത് റാണെ പറയുന്നതാണ് ശബ്ദ സന്ദേശമെന്നാണ് കോണ്‍ഗ്രസ് വാദം‌. ഇതിനാലാണോ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തെ ബി.ജെ.പി ഭയക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ചോദിച്ചു.

36 റഫാല്‍ വിമാനങ്ങള്‍ക്കായുള്ള റഫാല്‍ കരാര്‍ ഒപ്പിടുമ്പോള്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. പിന്നീട് 2017ല്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ പരീക്കര്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ‌എന്നാല്‍, റഫാലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ തന്റെ ഫ്ലാറ്റിലെ കിടപ്പുമുറിയിലാണെന്നും അതിനാല്‍ തന്നെ ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയില്ലെന്നും കാബിനറ്റ് മീറ്റിംങില്‍ പരീക്കര്‍ പറഞ്ഞാതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഇക്കാര്യം മന്ത്രി വിശ്വജിത് റാണെ മറ്റൊരാളോട് വെളിപ്പെടുത്തുന്നതാണ് ശബ്ദരേഖയെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് വാര്‍ത്താസമ്മേളനത്തിലൂടെ ശബ്ദരേഖ പുറത്തുവിട്ടത്.

TAGS :

Next Story