Quantcast

രാജസ്ഥാനില്‍ സര്‍ക്കാര്‍ രേഖകളില്‍ നിന്ന് ബി.ജെ.പി താത്വികാചാര്യന്‍ പുറത്ത്; നടപടിയുമായി കോണ്‍ഗ്രസ്

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയതിന് പിന്നാലെ സ്ഥാപനങ്ങളില്‍ നിന്നും ഔദ്യോഗിക രേഖകളില്‍ നിന്നുമെല്ലാം ബി.ജെ.പി താത്വികാചാര്യന്‍ പുറത്ത്.

MediaOne Logo

Web Desk

  • Published:

    3 Jan 2019 12:29 PM IST

രാജസ്ഥാനില്‍ സര്‍ക്കാര്‍  രേഖകളില്‍ നിന്ന് ബി.ജെ.പി താത്വികാചാര്യന്‍ പുറത്ത്; നടപടിയുമായി കോണ്‍ഗ്രസ്
X

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഔദ്യോഗിക രേഖകളില്‍ നിന്നുമെല്ലാം ബി.ജെ.പി താത്വികാചാര്യന്‍ പുറത്ത്. എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ബി.ജെ.പി താത്വികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാദ്യായയുടെ ചിത്രം മാറ്റാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയം ഭരണ ഏജന്‍സികള്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കൈമാറി.

രാജസ്ഥാന്‍ പ്രിന്റിങ് ആന്റ് സ്റ്റേഷനറി വകുപ്പാണ് സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ഡിവിഷനല്‍ കമ്മീഷണര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് ഉത്തരവ് കൈമാറിയത്. 2017 ഡിസംബറില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടു വന്ന ഉത്തരവ് ഇതോടെ റദ്ദാക്കി.

നേരത്തെ രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്നും പുറത്താക്കിയ ഗാന്ധിയുടേയും നെഹ്‌റുവിന്റേയും സംഭാവനകള്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തിരികെ കൊണ്ടു വന്നിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം നടന്ന ആദ്യത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം ഔദ്യോഗിക കത്തുകളില്‍ ഉപാധ്യായയുടെ ചിത്രം മാറ്റി പകരം ദേശീയ പ്രതീകമായ അശോക സ്തംഭം നല്‍കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.

TAGS :

Next Story