ഹര്‍ത്താലിന്റെ മറവില്‍ സംഘ്പരിവാര്‍ അക്രമം: ചര്‍ച്ച ചെയ്യണമെന്ന് സി.പി.എം ലോക്സഭയില്‍
എ. സമ്പത്ത് എം.പിയാണ് പാര്‍ലമെന്‍റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്

ശബരിമല ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങള്‍ ദേശീയ വിവാദമായി മാറുന്നു. ആര്‍.എസ്.എസ് ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. വി.മുരളീധരന്റെ കുടുംബവീട് ആക്രമിച്ചതിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ ബി.ജെ.പി എം.പിമാര്‍ പ്രതിഷേധിച്ചു.
ഹര്‍ത്താല്‍ ദിനത്തിലെ സംഘപരിവാര്‍ ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ. സമ്പത്ത് എം.പിയാണ് പാര്‍ലമെന്‍റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനെതിരെ ആസൂത്രിതമായി അക്രമം അഴിച്ചുവിട്ടുവെന്ന് സമ്പത്ത് ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ ആക്രമിക്കപ്പെട്ടുവെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
മുരളീധരനെ വധിക്കാന്‍ സി.പി.എം ശ്രമം നടത്തിയെന്ന് പ്രധാനമന്ത്രി ആരോപിച്ചതിന് പിന്നാലെയാണ് ഗാന്ധി പ്രതിമക്ക് മുന്നില്‍ കേന്ദ്രമന്ത്രിമാരടക്കം പ്രതിഷേധവുമായെത്തിയത്. കണ്ണൂരിനെ സി.പി.എം രാഷ്ട്രീയ കൊലക്കളമാക്കി മാറ്റിയെന്ന് എം.പിമാര്‍ ആരോപിച്ചു. ശബരിമലയിൽ സ്ത്രീകളെ കയറ്റിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.
Adjust Story Font
16

