‘നിര്‍മ്മല സീതാരാമന്‍ പ്രതിരോധമന്ത്രിയല്ല, നരേന്ദ്ര മോദിയുടെ വക്താവ്’ രാഹുല്‍ ഗാന്ധി
റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരുത്തിയ മാറ്റങ്ങള്‍ പ്രതിരോധ മന്ത്രാലയം അറിഞ്ഞിരുന്നോ എന്ന തന്‍റെ ചോദ്യത്തിന് ഇനിയും മറുപടി ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരുത്തിയ മാറ്റങ്ങള്‍ പ്രതിരോധ മന്ത്രാലയം അറിഞ്ഞിരുന്നോ എന്ന തന്‍റെ ചോദ്യത്തിന് ഇനിയും മറുപടി ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി. നിര്‍മ്മല സീതാരാമന്‍ പ്രതിരോധമന്ത്രിയല്ല, നരേന്ദ്ര മോദിയുടെ വക്താവ് മാത്രമാണ്. വിഷയത്തില്‍ പതിനഞ്ച് മിനിറ്റ് സംവാദം നടത്താന്‍ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. അനില്‍ അംബാനിക്ക് വേണ്ടി, ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത നിലയിലേക്ക് കേന്ദ്രം എച്ച്.എ.എല്ലിനെ തള്ളിവിട്ടെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘന നോട്ടീസ് നല്‍കി. എച്ച്.എ.എല്ലിന് സര്‍ക്കാര്‍ നല്‍കിയ കരാറുകള്‍ സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ചാണ് നോട്ടീസ്. കരാറുകള്‍ ഉള്ളത് തന്നെയാണെന്ന് രേഖകള്‍ സഭയില്‍ വെച്ചുകൊണ്ട് മന്ത്രി വിശദീകരിച്ചു.
Next Story
Adjust Story Font
16

