‘കൊടും തണുപ്പില്‍ മൂന്ന് മണിക്ക് ഉണരും’; മോദിയുടെ ഹിമാലയ ജീവിതം വിവേക് ഒബ്റോയിയെ കൂടി ഓര്‍മ്മിപ്പിച്ച് ട്രോളന്‍മാര്‍

ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഹിമാലയ ജീവിതകാലത്തെക്കുറിച്ചും സത്യാന്വേഷിയായി അലഞ്ഞതിനെക്കുറിച്ചും മനസ് തുറന്നിരിക്കുന്നത്. വളരുംതോറും കൗതുകം കൂടുതലും വ്യക്തത കുറവുമായിരുന്ന കുട്ടിയായിരുന്നു താനെന്നാണ് മോദി അഭിമുഖത്തില്‍ പറയുന്നത്.
അഭിമുഖത്തില്‍ ഒരിടത്ത് ഹിമാലയത്തില്‍ അലഞ്ഞിരുന്ന കാലത്തെ ക്കുറിച്ച് മോദി പറയുന്നതിങ്ങനെയാണ്; ‘ഹിമാലയത്തില്‍ പലയിടത്തും അലഞ്ഞു. എന്റെ തലക്കു മുകളില്‍ മേല്‍ക്കൂരയുമില്ലായിരുന്നു. പക്ഷേ സ്വന്തം വീട് എന്തെന്ന് അനുഭവിച്ചത് അന്നായിരുന്നു. ബ്രഹ്മമുഹൂര്‍ത്തത്തില്‍ പുലര്‍ച്ചെ മൂന്നിനും 3.45നും ഇടക്ക് എഴുന്നേറ്റു. കൊടും തണുപ്പില്‍ കുളിച്ചു. പക്ഷേ അപ്പോഴും ഊഷ്മളത അനുഭവിച്ചു. സന്ന്യാസിമാര്‍ക്കൊപ്പമുള്ള ജീവിതമാണ് ലോകതാളത്തെക്കുറിച്ചുള്ള അറിവു നല്‍കിയത്.’
മോദിയുടെ ഈ അനുഭവങ്ങളെല്ലാം വിശ്വസനീയമല്ലന്നെ തരത്തിലാണ് ട്രേളന്‍മാര്‍ വിഷയത്തെ ഏറ്റെടുത്തിരിക്കുന്നത്. മോദിയുടെ അനുഭവം ഇത്തരത്തിലുള്ളതാണെങ്കില്‍ ബുദ്ധിമുട്ടിക്കുക വിവേക് ഒബ്റോയിയാകും എന്നും പറഞ്ഞു വെക്കുന്നുണ്ട് ട്രോളന്‍മാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദിയില്‍ നായകനാവുന്നത് വിവേക് ഒബ്റോയിയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഈ കഴിഞ്ഞ ഏഴിനായിരുന്നു മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പുറത്ത് വിട്ടത്. ഇതിന്റെ ചുവട് പിടിച്ചാണ് ട്രോളന്‍മാരുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്.









Adjust Story Font
16

