അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് ജസ്റ്റിസ് പട്നായിക്
അലോക് വര്‍മ്മയെ പുറത്താക്കിയ നടപടി തിടുക്കത്തിലുള്ളതായിരുന്നു എന്നും അന്വേഷണ ചുമതലയുള്ള റിട്ട. ജസ്റ്റിസ് പട്നായയിക് പറഞ്ഞു

അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എ.കെ പട്നായിക്. അലോക് വര്‍മ അഴിമതി നടത്തിയതിന് തെളിവില്ല. സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തിടുക്കത്തിലുള്ളതായിപ്പോയെന്നും പട്നായിക് വിമര്‍ശിച്ചു.
ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പട്നായിക് നിലപാട് വ്യക്തമാക്കിയത്. അലോക് വര്‍മ്മയെ തിടുക്കത്തില്‍ പുറത്താക്കുകയാണുണ്ടായതെന്നും പട്നായിക് പറഞ്ഞു. അലോക് വര്‍മക്കെതിരായ പരാതി അന്വേഷിക്കാന്‍ സുപ്രീം കോടതി ജസ്റ്റിസ് എ.കെ പട്നായികിനെ നിയോഗിച്ചിരുന്നു.
Next Story
Adjust Story Font
16

