പന്നിപ്പനി ചികിത്സിച്ചു മാറ്റാം എന്നാല്‍ മാനസിക രോഗം ഭേദമാക്കാന്‍ ബുദ്ധിമുട്ടാണ്: ചികിത്സയിലുള്ള അമിത്ഷായെ പരിഹസിച്ച കോണ്‍ഗ്രസ് എം.പിക്കെതിരെ ബി.ജെ.പി
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് അമിത്ഷാക്ക് പന്നിപ്പനി ബാധിച്ചതെന്നായിരുന്നു ഹരിപ്രസാദിന്റെ പരിഹാസം.

പന്നിപ്പനി ബാധിച്ച് ചികിത്സയിലായ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെ പരിഹസിച്ച കോണ്‍ഗ്രസ് എം.പിക്കെതിരെ ബി.ജെ.പി. പന്നിപ്പനി ബാധിച്ചാല്‍ ചികിത്സ ചെയ്തു മാറ്റാമെന്നും എന്നാല്‍ മാനസിക രോഗം ബാധിച്ച വരെ ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടാണെന്നും ബി.ജെ.പി. എന്നാല്‍ എം.പിയുടെ പ്രസ്താവനയെ പിന്തുണക്കുന്നില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ എം.പിയുമായ ബി. കെ ഹരിപ്രസാദാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ പരിഹസിച്ച് രംഗത്തെത്തിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് അമിത്ഷാക്ക് പന്നിപ്പനി ബാധിച്ചതെന്നായിരുന്നു ഹരിപ്രസാദിന്റെ പരിഹാസം.
ये à¤à¥€ पà¥�ें- ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
കര്‍ണ്ണാടക സര്‍ക്കാരിനെ തകര്‍ക്കാന്‍ ബി.ജെ. പി ശ്രമിക്കുന്നുവെന്നാരോപിച്ചു കോണ്‍ഗ്രസ് ബംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു ഹരിപ്രസാദിന്റെ പരാമര്‍ശം. എന്നാല്‍ എം.പി യുടെ പ്രസ്താവനയെ യാതൊരു തരത്തിലും പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചൌധരി പ്രതികരിച്ചു. ബി.ജെ.പി നേതാക്കള്‍ അസുഖബാധിതരാകണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അരുണ്‍ ജയ്റ്റ് ലി അമേരിക്കയില്‍ മെഡിക്കല്‍ പരിശോധനക്കു പോയ സമയത്ത് നല്ല ആരോഗ്യം ആശംസിച്ച ആളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നും പ്രിയങ്ക പറഞ്ഞു.

ഹരിപ്രസാദിന്റെ പ്രസ്താവനക്കെതിരെ കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ധന്‍ റാത്തോഡ്, മുക്താര്‍ അബ്ബാസ് നഖ്വി, ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി അടക്കം നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് അസുഖ ബാധിതനായ അമിത്ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ അമിത്ഷാക്ക് ഒരുതരത്തിലുമുള്ള പനിയുമില്ലെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നതെന്ന് പറഞ്ഞ് ഇന്ന് വൈകീട്ടോടെ വീണ്ടും ഹരിപ്രസാദ് രംഗത്തെത്തി... ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

