രാമക്ഷേത്രം സാധ്യമായാല്‍ 2025ഓടെ രാജ്യവളര്‍ച്ചയുടെ വേഗം കൂടും; ബി.ജെ.പിയെ പരിഹസിച്ച് ആര്‍.എസ്.എസ്
ബി.ജെ.പിയുടെ അയഞ്ഞ നിലപാടിനെയാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പരിഹസിച്ചത്.

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ച് ആര്‍.എസ്.എസ്. 1952ല്‍ സോമനാഥ് ക്ഷേത്രം നിര്‍മ്മിച്ചപ്പോള്‍ രാജ്യവളര്‍ച്ചയില്‍ കുതിച്ചുചാട്ടമുണ്ടായതുപോലെ രാമക്ഷേത്രം സാധ്യമായാല്‍ 2025ഓടെ ഈ കുതിച്ചുചാട്ടം വീണ്ടും ഉണ്ടാകുമെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ കുംഭമേളക്കിടെ നടന്ന പരിപാടിയിലാണ് അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയുടെ പരാമര്‍ശം. ക്ഷേത്ര നിര്‍മ്മാണത്തില്‍ ബി.ജെ.പിയുടെ അയഞ്ഞ നിലപാടിനെതിരെയാണ് ആര്‍.എസ്.എസിന്റെ പരോക്ഷ പരിഹാസം.
"1952ല്‍ സോമനാഥ് ക്ഷേത്രം നിര്‍മ്മിച്ചപ്പോള്‍ രാജ്യ വളര്‍ച്ചയില്‍ കുതിച്ചുചാട്ടമുണ്ടായി. രാമക്ഷേത്രം സാധ്യമായാല്‍ 2025ഓടെ ഈ കുതിച്ചുചാട്ടം വീണ്ടും ഉണ്ടാകും. അടുത്ത 150 വര്‍ഷത്തേക്ക് ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തും", ഭയ്യാജി ജോഷി പറഞ്ഞു.
കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം ഓര്‍ഡിനന്‍സ് എന്ന പ്രധാനമന്ത്രിയുടെ അഭിമുഖത്തിലെ പരാമര്‍ശത്തിനെതിരെയാണ് ഭയ്യാജി ജോഷിയുടെ വിമര്‍ശനം. 2019ല്‍ ബി.ജെ.പി അധികാരത്തിലെത്തിയാലും ക്ഷേത്ര നിര്‍മ്മാണ കാര്യത്തില്‍ ആര്‍.എസ്.എസിന് പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രസ്താവന. പ്രസ്താവന ചര്‍ച്ചയായതോടെ 2025ല്‍ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് ഉദ്ദേശിച്ചതെന്ന് ഭയ്യാജി ജോഷി വിശദീകരിച്ചു.
Adjust Story Font
16

