Quantcast

‘കശ്മീര്‍ ജനത ഏറ്റവുമധികം ദുരിതം നേരിട്ട കാലം’ പ്രധാന പ്രചരണ വിഷയമാകാന്‍ കശ്മീറും

കശ്മീരിലെ പൊതു വിഷയങ്ങള്‍ക്കൊപ്പം അടുത്ത കാലത്തെ സംഭവ വികാസങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരും.

MediaOne Logo

Web Desk

  • Published:

    21 Jan 2019 7:26 PM IST

‘കശ്മീര്‍ ജനത ഏറ്റവുമധികം ദുരിതം നേരിട്ട കാലം’ പ്രധാന പ്രചരണ വിഷയമാകാന്‍ കശ്മീറും
X

കര്‍ഷക ദുരിതവും തൊഴിലില്ലായ്മയും പോലെ രാജ്യത്തെ പതിവ് തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണ് കശ്മീര്‍ പ്രശ്നം. കശ്മീര്‍ ജനത ഏറ്റവുമധികം ദുരിതം നേരിട്ട കാലം എന്ന നിലയിലും ഈ തെരഞ്ഞെടുപ്പില്‍ കശ്മീര്‍ പ്രധാന പ്രചരണ വിഷയമാണ്.

സ്വതന്ത്ര ഇന്ത്യയിലെ ഇനിയും പരിഹരിക്കാനാകാത്ത രാഷ്ട്രീയ പ്രശ്നമാണ് കശ്മീരിലേത്. ജമ്മുകാശ്മീര്‍ സംസ്ഥാനം നിലവില്‍ വന്നതിന് ശേഷം ആദ്യമായി ബി.ജെ.പിക്ക് ഭരിക്കാന്‍ അവസരം ലഭിച്ച കാലമാണ് കടന്ന് പോയത്. പി.ഡി.പി- ബി.ജെ.പി സഖ്യ സര്‍ക്കാര്‍ തകര്‍ന്നെങ്കിലും കശ്മീരില്‍ രാഷ്ട്രപതി ഭരണമെന്ന ലക്ഷ്യം നേടാന്‍ ബി.ജെ.പിക്കായി. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് എടുത്ത് കളയണമെന്ന നിലപാടുള്ള പാര്‍ട്ടിയാണ് ബി.ജെ.പി.

ബി.ജെ.പി കേന്ദ്ര സംസ്ഥാന ഭരണം നിയന്ത്രിച്ച ഈ നാലര വര്‍ഷമാണ് കശ്മീര്‍ താഴ്‍വരകളില്‍ സാധാരണക്കാരും പട്ടാളക്കാരും ഏറ്റവുമധികം കൊല്ലപ്പെട്ടത്. കശ്മീര്‍ ജനത സുരക്ഷാസേനയാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ടതും നിരവധി സാധാരണ മനുഷ്യര്‍ക്ക് പെല്ലറ്റുകളേറ്റ് കാഴ്ച നഷ്ടമായതും ഈ കാലയളവിലാണ്.

കത്‍വയില്‍ കുരുന്ന് ജീവന്‍ പീഡനത്തിനിരയായതും ദാരുണമായി കൊല്ലപ്പെട്ടതും സംഭവത്തില്‍ പ്രതികളായവര്‍ക്ക് വേണ്ടി ബി.ജെ.പി നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നതുമെല്ലാം സംസ്ഥാനത്ത് ബി.ജെ.പി ഭരണം നിയന്ത്രിച്ച ഇതേ നാളുകളിലായിരുന്നു. കശ്മീരിലെ പൊതു വിഷയങ്ങള്‍ക്കൊപ്പം അടുത്ത കാലത്തെ ഈ സംഭവ വികാസങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരും.

TAGS :

Next Story