മിസോറാമിലെ പൗരത്വബില്ലിനെതിരെ പ്രതിഷേധം, റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
‘ഹലോ ചൈന, ബൈ,ബൈ ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിച്ച് പൗരത്വ ബില്ലിനെതിരെ മിസോറാമില്‍ പ്രതിഷേധ റാലി നടന്നു. ‘ഹലോ ചൈന, ബൈ,ബൈ ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം. റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ മിസോറാമിലെ പ്രമുഖ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം ഒരു ദശാബ്ദ കാലമായി മിസോറാമിന്റെ രാഷ്ട്രീയ പ്രശ്‌നമാണ്. പൗരത്വബില്‍ നടപ്പാക്കിയതിലൂടെ ബംഗ്ലാദേശില്‍ നിന്നും അനധിക്യതമായി കുടിയേറിയ ബുദ്ധ മതസ്ഥരായ ചക്മാസ് സമുദായക്കാര്‍ മിസോറാമിന്റെ ഭാഗമാകുന്നതില്‍ പ്രതിഷേധിച്ചാണ് 30,000ത്തോളം ജനങ്ങള്‍ ഐസ്‍വാളില്‍ സംഘടിച്ചത്.

സംസ്ഥാനത്ത് 10 ശതമാനമുള്ള ചക്മാസ് സമുദായത്തെ മിസോറാമിലെ ഒരു വിഭാഗം അംഗീകരിക്കുന്നില്ല. പൗരത്വ ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ മിസോറാമിലെ യുവാക്കള്‍ തോക്കെടുക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. ബംഗ്ലദാശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളിലെ മുസ്‍ലിം അല്ലാത്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന തീരുമാനമാണ് പൗരത്വബില്‍
Adjust Story Font
16

