‘ബാബരി: തര്‍ക്കഭൂമിക്ക് പുറമേയുള്ള അധിക ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കണം’ കേന്ദ്രം സുപ്രീം കോടതിയില്‍
തര്‍ക്കഭൂമിക്ക് പുറമേയുള്ള അധിക ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം കോടതിയെ സമീപിച്ചത്. കേസ് ഇന്ന് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോടതി മാറ്റിയിരുന്നു.

അയോധ്യയിൽ ഏറ്റെടുത്ത അധിക ഭൂമി തിരിച്ചു നൽകാൻ അനുമതി തേടി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ബാബരി മസ്ജിദ് ഭൂമിക്ക് ചുറ്റുമുള്ള 67 ഏക്കര്‍ വിട്ട് നല്‍കാന്‍ അനുമതി തേടി സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ അപേക്ഷ കോടതി അനുവദിച്ചാല്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനാകുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്നത് 2.77 ഏക്കര്‍ വരുന്ന ഭൂമിയിലാണ്. ഇതിന് ചുറ്റുമായി സ്ഥിതി ചെയ്യുന്ന 67 ഏക്കര്‍ 1993ലെ അയോധ്യ ആക്ടിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഈ നീക്കത്തിനെതിരായ വിവിധ ഹര്‍ജികളില്‍ 2003 മാര്‍ച്ച് 31ന് സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞു. ബാബരി ഭൂമിയും ചുറ്റുമുള്ള 67 ഏക്കറും സര്‍ക്കാര്‍ ആര്‍ക്കും കൈമാറരുത്. ഒരു മതത്തിന്‍റെയും വിശ്വാസ ആചാര ആവശ്യങ്ങള്‍ക്ക് ഈ ഭൂമി ഉപയോഗിക്കരുത് എന്നായിരുന്നു 2003ലെ സുപ്രീം കോടതി വിധി. ഈ വിധി ഭേദഗതി ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലെ ആവശ്യം.
സര്‍ക്കാര്‍ നീക്കത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും സ്വാഗതം ചെയ്തു. ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ സുപ്രീം കോടതിയില്‍ നടപടികള്‍ വൈകുന്നുവെന്ന വിമര്‍ശം ബി.ജെ.പി നേതൃത്വം ആവര്‍ത്തിച്ച് ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. കേസ് ഇന്ന് പരിഗണിക്കാന്‍ ഭരണഘടനാ ബഞ്ച് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
Adjust Story Font
16

