തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം; ബി.ജെ.പി നേതാവിനെതിരെ എഫ്.ഐ.ആര്‍
ശനിയാഴ്ച രാത്രിയാണ് സരസ്വതി പൂജക്കിടെ എം.എല്‍.എ സത്യജിത്ത് ബിശ്വാസിന് വെടിയേറ്റത്.

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.എല്‍.എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് മുകുള്‍ റോയിക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് റെയില്‍വെ മന്ത്രി ആയിരുന്ന മുകുള്‍ റോയി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗവുമായിരുന്നു. പിന്നീട് മമത ബാനര്‍ജിയുമായി തെറ്റിയാണ് മുകുള്‍ റോയി ബി.ജെ.പിയില്‍ ചേര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹന്‍സകലി പൊലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണത്തിന് പിന്നാലെ മുകുള്‍ റോയിയെ പ്രതിചേര്‍ത്തത് ബി.ജെ.പി പാളയത്തില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വിവാദമായ ശാരദ ചിട്ടിഫണ്ട് കേസിലും മുകുള്‍ റോയി പ്രതിയായിരുന്നു.
ये à¤à¥€ पà¥�ें- തൃണമൂല്‍ എം.എല്‍.എ വെടിയേറ്റ് മരിച്ചു
ശനിയാഴ്ച രാത്രിയാണ് സരസ്വതി പൂജക്കിടെ എം.എല്‍.എ സത്യജിത്ത് ബിശ്വാസിന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സരസ്വതി പൂജ ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് പൊതുജനം കണ്ട് നില്‍ക്കെ സത്യജിത്ത് ബിശ്വാസിന് വെടിയേല്‍ക്കുന്നത്. നാദിയ ജില്ലയുടെ ചുമതലയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മോണ്ടല്‍ ശക്തമായ രീതിയില്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ബി.ജെ.പി അനുഭാവികളാണ് വെടി വെച്ചതെന്നാണ് അനുബ്രത പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ വിഭാഗീയതയാണ് കാരണമെന്ന് പറഞ്ഞ് ബി.ജെ.പിയും തിരിച്ചടിച്ചിട്ടുണ്ട്. പുതിയതായി ചുമതലയേറ്റ വിദ്യാഭ്യാസ മന്ത്രി രത്നഘോഷടക്കമുള്ള തൃണമൂല്‍ നേതാക്കന്മാര്‍ പങ്കെടുത്ത പരിപാടിയിലാണ് വെടിവെപ്പ് നടന്നിട്ടുള്ളത്.
Adjust Story Font
16

