ജമ്മുകശ്മീരില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടി
ഫെബ്രുവരി ഒന്നിന് സൈന്യവും തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ശെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു

ജമ്മുകശ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാം ജില്ലയിലെ കെല്ലാം ദേവസാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്റെ പതിവ് തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍.
ഏറ്റുമുട്ടലില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായതായോ പരിക്കേറ്റതായോ വിവരമില്ല. ഫെബ്രുവരി ഒന്നിന് സൈന്യവും തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ശെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
ജനുവരി 26ന് നടന്ന ഏറ്റുമുട്ടലിലും രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. 50 രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, ശ്രീനഗര്‍ പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
Next Story
Adjust Story Font
16

