മമത-നായിഡു ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍; കോണ്‍ഗ്രസ്സ് പങ്കെടുക്കുന്നതില്‍ അവ്യക്തത

തൃണമൂല്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ മമതാ ബാനര്‍ജിയും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയേക്കും. തലസ്ഥാനത്ത് നാളെ എ.എ.പി സംഘടിപ്പിക്കുന്ന പ്രതിപക്ഷ റാലിക്കായാണ് മമത എത്തുന്നത്. റാലിയില്‍ കോണ്‍ഗ്രസ്സ് പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച മഹാ റാലിക്കും ഡല്‍ഹിയില്‍ ടി.ഡി.പി സംഘടിപ്പിച്ച ഏക ദിന ധര്‍ണ്ണക്കും പിന്നാലെയാണ് നാളെ ആം ആദ് മി പാര്‍ട്ടിയുടെ റാലി. ഇതിന് മുന്നോടിയായി ഇന്ന് ഡല്‍ഹിയിലെത്തുന്ന മമത ആന്ധ്രാ പ്രദേശ് ഭവനിലെത്തി ചന്ദ്ര ബാബു നായിഡുവുമായി ചര്‍ച്ച നടത്തിയേക്കും. ആന്ധ്രക്കുള്ള പ്രത്യേക പദവി അടക്കം നായിഡു മുന്നോട്ട് വക്കുന്ന ആവശ്യങ്ങളില്‍ മമത പിന്തുണ അറിയിക്കും. പ്രതിപക്ഷ ഐക്യ നീക്കങ്ങളും ചര്‍ച്ച ചെയ്യും. നാളെ മറ്റു പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്ച്ച നടത്തുമെന്ന് ടി.എംസി വൃത്തങ്ങള്‍ വ്യക്തമാക്കി. നാളെ നടക്കുന്ന പ്രതിപക്ഷ റാലിയില്‍, ടി.എം.സി, ടി.ഡി.പി, അടക്കം മിക്ക പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുക്കും. എന്നാല്‍ കോണ്‍ഗ്രസ്സ് പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. എ.എ.പി യുമായി ഡല്‍ഹിയില്‍ രാഷ്ട്രീയ വിയോജിപ്പ് തുടരുന്നതടക്കമുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസ്സ് നിലപാടിനെ സ്വാധിനിച്ചേക്കും. നേരത്തെ കൊല്‍ത്തയില്‍ നടന്ന പ്രതിപക്ഷ റാലിയിലും ഇന്നലെ ഡല്‍ഹിയില്‍ ടി.ഡി.പി സംഘടിപ്പിച്ച പരിപാടിയിലും കോണ്‍ഗ്രസ്സിന്‍റെ എ.എ.പിയുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു.
Adjust Story Font
16

