Quantcast

ഭീകരവാദത്തെ പിന്തുണക്കുന്ന ഇന്ത്യക്കാരെ വെടിവെച്ച് കൊല്ലണമെന്ന് യോഗേശ്വര്‍ ദത്ത്

ആ തിരിച്ചടി, ഒരു ഭീകരന്‍ ജനിക്കുന്നതിന് മുമ്പേ ആയിരം തവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം. 

MediaOne Logo

Web Desk

  • Published:

    15 Feb 2019 11:02 AM IST

ഭീകരവാദത്തെ പിന്തുണക്കുന്ന ഇന്ത്യക്കാരെ വെടിവെച്ച് കൊല്ലണമെന്ന് യോഗേശ്വര്‍ ദത്ത്
X

ജമ്മു കശ്‍മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷഭാഷയില്‍ അപലപിച്ച് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്.

''തിരിച്ചടി നല്‍കാന്‍ സമയമായിരിക്കുന്നു. അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള തിരിച്ചടിയാണ് നല്‍കേണ്ടത്. ആ തിരിച്ചടി, ഒരു ഭീകരന്‍ ജനിക്കുന്നതിന് മുമ്പേ ആയിരം തവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം. ശക്തമായ നടപടി എടുക്കേണ്ട സമയം വന്നുകഴിഞ്ഞിരിക്കുന്നു. ഭീകരവാദത്തെ പിന്തുണക്കുന്ന ഇന്ത്യക്കാരെ വെടിവെച്ചു കൊല്ലണം. അതു മാത്രമാണ് പോംവഴി. അക്രമത്തെ അക്രമം കൊണ്ട് മാത്രമെ അവസാനിപ്പിക്കാന്‍ കഴിയൂ'' - യോഗേശ്വര്‍ ദത്ത് പറഞ്ഞു.

ये भी पà¥�ें- കശ്മീരില്‍ ഭീകരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും

ഇന്നലെ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 44 സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപമാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍, സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്നു സൈനിക വാഹനവ്യൂഹം.

ये भी पà¥�ें- ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് പുൽവാമയിലെ ഭീകരാക്രമണം

ജമ്മു കശ്മീരിൽ ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത്. ഈ മാസം എട്ടിനാണ് ഇത്തരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നത്. നിയോഗിച്ചിരിക്കുന്ന സ്ഥലത്ത് അതീവ ജാഗ്രത പുലർത്തണമെന്നും കുഴി ബോംബ് അടക്കമുള്ളവ സൈന്യത്തിന് നേരെ പ്രയോഗിക്കുമെന്ന് ഉള്ളതിനാൽ അക്കാര്യത്തിൽ ശ്രദ്ധവേണമെന്നമായിരുന്നു നിർദ്ദേശിച്ചിരുന്നത്.

TAGS :

Next Story