Quantcast

ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി കോണ്‍ഗ്രസ്; ബസ്തറില്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും 

MediaOne Logo

Web Desk

  • Published:

    16 Feb 2019 8:49 AM IST

ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി കോണ്‍ഗ്രസ്; ബസ്തറില്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും 
X

ഛത്തീസ്ഗഢിലെ ബസ്തറില്‍ ടാറ്റ സ്റ്റീല്‍ പ്ലാന്‍റിന് വേണ്ടി ഏറ്റെടുത്ത ഭൂമി ഇന്ന് കർഷകർക്ക് വിതരണം ചെയ്യും. ബസ്തറിൽ എത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പട്ടയങ്ങൾ കർഷകർക്ക് വിതരണം ചെയ്യുക. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ വാഗ്ദാനമായിരുന്നു ഭൂമി തിരിച്ചു നൽകുമെന്നത്.

ഛത്തീസ്ഗഡിലെ ബസ്തറിൽ 2008 ൽ ബി.ജെ.പി സര്‍ക്കാര്‍ ഏറ്റെടുത്ത 1764 ഹെക്ടര്‍ ഭൂമിയാണ് പുതുതായി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് തിരികെ നല്‍കുന്നത്. വ്യവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഏറ്റെടുത്ത് ഉപയോഗ ശ്യൂന്യമായി കിടക്കുന്ന കാര്‍ഷിക ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കുമെന്നത് കോണ്‍ഗ്രസിന്‍റെ മുഖ്യ നിയമസഭ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ബസ്തറിൽ നടക്കുന്ന കിസാൻ ഭൂമി അധികാർ സമ്മേളനിൽ വച്ചാണ് രാഹുൽഗാന്ധി പട്ടയങ്ങൾ കർഷകർക്ക് വിതരണം ചെയ്യുക. അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം തന്നെ ആദിവാസി ഭൂരിപക്ഷ മേഖലയായ ബസ്തറില്‍ രമണ്‍ സിംഗ് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ ഭൂപേഷ് ഭഗൽ സർക്കാർ ആരംഭിച്ചിരുന്നു.

ടാറ്റ സ്റ്റീല്‍ പ്ലാന്‍റിന് വേണ്ടി 2008ല്‍ 1764.61 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ബസ്തറിലെ പത്ത് ഗ്രാമങ്ങളിലായുള്ള 1707 കര്‍ഷകരുടെ ഭൂമിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടാറ്റ വ്യവസായ സംരംഭം തുടങ്ങിയില്ല. 2016ല്‍ പദ്ധതി ഉപേക്ഷിച്ചു. തുടർന്ന് ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകർ സമരം തുടർന്നെങ്കിലും രമണ്‍ സിംഗ് സര്‍ക്കാര്‍ തയ്യാറായില്ല. മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭൂമി തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story