ആൾക്കൂട്ട ആക്രമണങ്ങളും മോദി ഭരണവും
അഞ്ചു വര്‍ഷത്തെ മോദി ഭരണത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു

കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ പത്രവായനക്കാര്‍ക്കു സുപരിചിതമായി കഴിഞ്ഞ ഒരു വാക്കായിരിക്കും 'ആള്‍ക്കൂട്ട കൊലപാതകം' എന്നത്. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുകയുണ്ടായി. മതഭ്രാന്തിനും (ഗോരക്ഷ) സാമൂഹ്യ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഈ രക്തചൊരിച്ചിലില്‍ കൃത്യമായ പങ്കുണ്ട്.
ദാദ്രി, 2015
ഉത്തര്‍പ്രദേശിലെ ഒരു ചെറിയ പട്ടണമാണ് ദാദ്രി. 2015, സെപ്റ്റംബര്‍ 28ന്, ദാദ്രിയുടെ തൊട്ടടുത്തുള്ള ബിസാഹ്‌റ ഗ്രാമത്തിലെ ഗ്രാമവാസികള്‍, മുഹമ്മദ് അഖ്‌ലാഖ് പശുവിനെ മോഷ്ടിച്ചെന്നും പെരുന്നാളിന് അറുത്തെന്നും ആരോപിക്കുകയുണ്ടായി. ശേഷം, പ്രദേശത്തെ ക്ഷേത്രത്തില്‍ നിന്ന് അറിയിപ്പുണ്ടായതിനെ തുടര്‍ന്ന് ജനങ്ങള്‍ ഒത്തുകൂടുകയും അവര്‍ അഖ്‌ലാഖിന്റെ വീട് ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു. വീടിനു പുറത്തേക്കു വലിച്ചിഴക്കപ്പെട്ട അഖ്‌ലാഖിനെയും മകന്‍ ഡാനിഷിനെയും ജനകൂട്ടം ഇരുമ്പുവടികള്‍ കൊണ്ടും ഇഷ്ടിക കൊണ്ടും മര്‍ദ്ദിച്ചവശരാക്കി. വീട്ടിലെ ഫ്രിഡ്ജ് റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച ഇറച്ചിക്കറി, അവര്‍ പശുവിനെ കൊന്നതിനു തെളിവായി എടുക്കപ്പെട്ടു (അതു ആട്ടിറച്ചിയായിരുന്നു എന്നാണ് അഖ്‌ലാഖിന്റെ കുടുംബം പറഞ്ഞത്). ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അഖ്‌ലാഖ് മരണപ്പെട്ടു. മാരകമായി പരിക്കേറ്റ ഡാനിഷിനു ബ്രെയിന്‍ സര്‍ജറിക്കു വിധേയനാകേണ്ടി വന്നു.
മുഹമ്മദ് അഖ്‌ലാഖിന്റെ ബന്ധുക്കള്ഇതൊരു തുടക്കം മാത്രമായിരുന്നു. കാരണം പ്രസ്തുത ആള്‍ക്കൂട്ട കൊലപാതകത്തെ പിന്തുണച്ചു കൊണ്ടെന്ന രീതിയിലുള്ള പ്രസ്താവനകളുമായി ഏതാനും രാഷ്ട്രീയക്കാര്‍ രംഗത്തുവരികയുണ്ടായി. അതൊരു 'അപകടം' മാത്രമാണ് എന്നായിരുന്നു കേന്ദ്രമന്ത്രി മഹേഷ് ശര്‍മ പറഞ്ഞത്. ഒരു വര്‍ഷത്തിനു ശേഷം, അഖ്‌ലാഖിനെ കൊന്നവരില്‍ ഒരാളായ രവി സിസോഡിയ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു മരണപ്പെട്ടപ്പോള്‍, ഈ മഹേഷ് ശര്‍മ അയാളുടെ വീടു സന്ദര്‍ശിക്കുകയും ശവപ്പെട്ടിക്കു മുന്നില്‍ കൈക്കൂപ്പി നില്‍ക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സാധാരണമായി, വീരമൃത്യു വരിക്കുന്നവരെ പുതപ്പിക്കുന്ന ഇന്ത്യന്‍ പതാക കൊണ്ടാണു സിസോഡിയയുടെ മൃതശരീരം പുതപ്പിച്ചിരുന്നത്. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന അത്യന്തം ക്രൂരമായ കുറ്റകൃത്യമാണു നടന്നതെങ്കിലും, കുറ്റാരോപിതരില്‍ എല്ലാവരും ജാമ്യം ലഭിച്ച് ജയിലിനു പുറത്തിറങ്ങി കഴിഞ്ഞു.
ചോരപ്പുഴ ഒഴുകുന്നു
ദാദ്രി ഒരു ഉദാഹരണമാണ്. പശുവിനെ അറുത്തു അല്ലെങ്കില്‍ അറുക്കാനായി കൊണ്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന ആരെയും ഗോരക്ഷകര്‍ ആക്രമിക്കും. അതിലുപരി, ഇക്കൂട്ടരുടെ അതിക്രമങ്ങള്‍ സാധാരണ കുറ്റകൃത്യമായി പോലും പരിഗണിക്കുകയില്ല. രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറുകളും പ്രത്യക്ഷമായും പരോക്ഷമായും ഗോരക്ഷകര്‍ക്കു പിന്തുണ നല്‍കുന്നുണ്ട്. 2016 മാര്‍ച്ചില്‍, ജാര്‍ഖണ്ഡില്‍, രണ്ടു കന്നുകാലി കച്ചവടക്കാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുകയും അവരുടെ മൃതശരീരം ഒരു മരത്തില്‍ കെട്ടിത്തൂക്കപ്പെടുകയുമുണ്ടായി. 2016 ജൂലൈ മാസത്തില്‍, ഗുജറാത്തിലെ ഉനയില്‍, ചത്ത പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ നാല് ദലിത് യുവാക്കള്‍ ആക്രമിക്കപ്പെട്ടു. ആക്രമികള്‍ തന്നെയാണ് ആക്രമണദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്.
പ്രതിപക്ഷം പോലും മൗനം പാലിക്കും വിധം അതിശക്തരാണ് ആള്‍ക്കൂട്ടം. പൊതുതെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന ഈ വേളയിലും ആള്‍ക്കൂട്ട കൊലപാതകങ്ങളെ എങ്ങനെ ചെറുത്തുതോല്‍പ്പിക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിന് അധികമൊന്നും പറയാനില്ല.
ഗോരക്ഷകര്‍ക്കു ലഭിക്കുന്ന വലിയ അളവിലുള്ള സാമൂഹിക-രാഷ്ട്രീയ പിന്തുണയുടെ ഫലമായി, അക്രമികള്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് സര്‍വ്വസാധാരണമായി മാറി. ഉദാഹരണത്തിന്, 2017-ല്‍, ക്ഷീര കര്‍ഷകനായ പെഹ്‍ലു ഖാന്‍ രാജസ്ഥാനിലെ തിരക്കേറിയ ഹൈവേയില്‍ വെച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാവുകയും ആക്രമണ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. മരണമൊഴിയില്‍ ഖാന്‍ കൃത്യമായി ചൂണ്ടികാട്ടിയ ആറു അക്രമികളെയും കേസില്‍ നിന്നും രക്ഷപ്പെടുത്തുകയാണു പോലിസ് ചെയ്തത്. 2018 ജൂണില്‍, ഉത്തര്‍പ്രദേശിലെ ഹപൂരില്‍ നടന്ന മറ്റൊരു ആള്‍ക്കൂട്ട കൊലപാതകം, മൊബൈല്‍ കാമറകളില്‍ പകര്‍ത്തപ്പെട്ടു വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളും പ്രചോദനങ്ങളും
ഗോരക്ഷയുടെ പേരിലുള്ള മതഭ്രാന്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ആള്‍ക്കൂട്ട കൊലപാതകങ്ങള്‍. മറ്റുപല കാരണങ്ങളാലും പ്രചോദനങ്ങളാലും ഇതേ രീതിയിലുളള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. പശുവിനെ അറുക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച അതേ സോഷ്യല്‍ മീഡിയ തന്നെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായ കിംവദന്തികളും പ്രചരിപ്പിച്ചിരുന്നു. ഗോരക്ഷാ കൊലപാതകങ്ങളുടെ കാര്യത്തിലെന്ന പോലെ, സാമൂഹികമായ അകല്‍ച്ചകള്‍ ഇക്കാര്യത്തിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
പെഹ്‍ലു ഖാന്റെ മകന്‍2017, ജൂണ്‍ 27-ന്, 14 വയസ്സുള്ള ഒരു കുട്ടിയെ കാണാതായതിന്റെ പേരില്‍ വെസ്റ്റ് ബംഗാളില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഒരു സ്ത്രീയെ ആള്‍ക്കൂട്ടം സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് കുട്ടികളെ തട്ടികൊണ്ടുപോകുന്ന ബംഗ്ലാദേശികള്‍ സജീവമാണ് എന്ന കിംവദന്തി പ്രചരിക്കപ്പെട്ടതിന്റെ ദാരുണാന്ത്യമായിരുന്നു അത്. 2018 ജൂണില്‍, ആസാമില്‍ ആള്‍ക്കൂട്ടം രണ്ടു യുവാക്കളെ അടിച്ചു കൊന്നിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്നാരോപിച്ചായിരുന്നു ഈ കൊലപാതകവും അരങ്ങേറിയത്. മര്‍ദ്ദനമേല്‍ക്കുന്നതിനിടെ തങ്ങള്‍ ആസാമികള്‍ തന്നെയാണെന്ന് അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും ജനകൂട്ടം ചെവികൊണ്ടില്ല.
IndiaSpend-ന്റെ കണക്കു പ്രകാരം, 2015 മുതല്‍ക്ക് ഇന്ത്യയില്‍ ഗോരക്ഷയുമായി ബന്ധപ്പെട്ട് 117 അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. Quint-ന്റെ റിപ്പോര്‍ട്ടു പ്രകാരം, 2015 മുതല്‍ക്ക് ഇന്ത്യയിലുടനീളം 88 ആളുകള്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിട്ടുണ്ട്.
2018 മെയ് മാസത്തില്‍ ആന്ധ്രാപ്രദേശില്‍ ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെ ഒന്നിലധികം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറുകയുണ്ടായി. ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സംസ്ഥാനത്തു സജീവാണെന്ന വ്യാജ വാര്‍ത്തയായിരുന്നു അതിനു കാരണം. രണ്ടു മാസങ്ങള്‍ക്കു ശേഷം, മഹാരാഷ്ട്രയില്‍ നാടോടികളായ അഞ്ചു പേരെ ജനകൂട്ടം അടിച്ചു കൊന്നു.
ഹാഫിസ് ജുനൈദിന്റെ ഉമ്മപ്രത്യാഘാതങ്ങള്
ഇന്ത്യയിലെ മതവിദ്വേഷ കുറ്റകൃത്യങ്ങളുടെ സര്‍ക്കാര്‍ കണക്കുകള്‍ ഒന്നും തന്നെ ലഭ്യമല്ല. എന്നാല്‍ ഏതാനും മാധ്യമ സ്ഥാപനങ്ങള്‍ മതവിദ്വേഷ കുറ്റകൃത്യങ്ങളുടെ കണക്കെടുക്കാന്‍ ശ്രമിച്ചിരുന്നു. IndiaSpend-ന്റെ കണക്കു പ്രകാരം, 2015 മുതല്‍ക്ക് ഇന്ത്യയില്‍ ഗോരക്ഷയുമായി ബന്ധപ്പെട്ട് 117 അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. Quint-ന്റെ റിപ്പോര്‍ട്ടു പ്രകാരം, 2015 മുതല്‍ക്ക് ഇന്ത്യയിലുടനീളം 88 ആളുകള്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ വടക്കു-പടിഞ്ഞാറന്‍ മേഖലകളില്‍ സ്വൈര്യവിഹാരം നടത്തുന്ന ഗോരക്ഷാ സംഘങ്ങള്‍ പ്രസ്തുത മേഖലകളിലെ കന്നുകാലി കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിനു വലിയ ഭീഷണിയാണ്. നേരത്തെ, കറവ വറ്റിയ പശുക്കളെയും പ്രത്യുത്പാദനശേഷി നിലച്ച കാളകളെയും വില്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍, ഇന്ന് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. തദ്ഫലമായി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ റോഡുകളിലും തെരുവുകളിലും മറ്റും അലഞ്ഞുതിരിയുന്ന വലിയ കന്നുകാലി കൂട്ടങ്ങളെ കാണാന്‍ കഴിയും. വാഹനങ്ങളും കന്നുകാലികളും കൂട്ടിയിടിക്കുന്ന സംഭവങ്ങള്‍ നഗരങ്ങളില്‍ നിത്യസംഭവമായിരിക്കുകയാണ്. അഹമ്മദാബാദിലാണെങ്കില്‍, കന്നുകാലികളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ മനഃപൂര്‍വ്വമുള്ള നരഹത്യക്കു (culpable homicide) കുറ്റംചുമത്തപ്പെടും.
ഗോരക്ഷകര്‍ക്കു ലഭിക്കുന്ന വലിയ അളവിലുള്ള സാമൂഹിക-രാഷ്ട്രീയ പിന്തുണയുടെ ഫലമായി, അക്രമികള്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് സര്‍വ്വസാധാരണമായി മാറി. ഉദാഹരണത്തിന്, 2017-ല്‍, ക്ഷീര കര്‍ഷകനായ പെഹ്‍ലു ഖാന്‍ രാജസ്ഥാനിലെ തിരക്കേറിയ ഹൈവേയില്‍ വെച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാവുകയും ആക്രമണ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു
അവസാനം, ഗോരക്ഷാ സംഘങ്ങള്‍ക്കു അനുവദിച്ചു കൊടുത്തിരുന്ന ഇടം, ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളില്‍ വേലി തന്നെ വിളവുതിന്നുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. 2018 ഡിസംബറില്‍, ഉത്തര്‍പ്രദേശിലെ ബുലന്ത്ഷഹറില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെ ഗോരക്ഷകര്‍ വെടിവെച്ചു കൊല്ലുകയുണ്ടായി. ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു.
രാഷ്ട്രീയ പ്രതികരണങ്ങള്‍
ആള്‍ക്കൂട്ട ഹിംസക്കെതിരെയുള്ള രാഷ്ട്രീയ പ്രതികരണം ഒന്നുകില്‍ നിശബ്ദതയോ അല്ലെങ്കില്‍ ഹിംസയെ അനുകൂലിക്കുന്നതോ ആയിരുന്നു. ബുലന്ത്ഷഹര്‍ സംഭവത്തിനു ശേഷം, ആക്രമാസക്തരായ ആള്‍ക്കൂട്ടത്തിന് അതില്‍ പങ്കൊന്നുമില്ലെന്നും, പോലീസുകാരന്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നുമാണ് ഒരു ബി.ജെ.പി എം.എല്‍.എ വാദിച്ചത്.
പ്രധാനമന്ത്രി മോദിയും ആള്‍ക്കൂട്ട അതിക്രമങ്ങളെ കുറിച്ച് അധികമൊന്നും സംസാരിച്ചു കണ്ടിട്ടില്ല. 2017-ല്‍, ഗോഹത്യയുടെ പേരിലായാലും നിയമം കൈയ്യിലെടുക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു (ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കന്നുകാലികളെ അറുക്കുന്നത് നിയമവിരുദ്ധമാണ്). 2019-ല്‍, ഒരിക്കല്‍ കൂടി മോദി ആള്‍ക്കൂട്ട കൊലപാതകങ്ങളെ അപലപിക്കുകയുണ്ടായെങ്കിലും 2014-ലാണോ അവ തുടങ്ങിയത് എന്ന് അദ്ദേഹം അതിന്റെ കൂടെ ചോദിക്കുകയും ചെയ്തു.
പ്രതിപക്ഷം പോലും മൗനം പാലിക്കും വിധം അതിശക്തരാണ് ആള്‍ക്കൂട്ടം. പൊതുതെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന ഈ വേളയിലും ആള്‍ക്കൂട്ട കൊലപാതകങ്ങളെ എങ്ങനെ ചെറുത്തുതോല്‍പ്പിക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിന് അധികമൊന്നും പറയാനില്ല. വിഷയവുമായി ബന്ധപ്പെട്ട് കാര്യമായി എന്തെങ്കിലും ചെയ്തത് ഇന്ത്യയിലെ ജനകീയ മൊബൈല്‍ ഫോണ്‍ മെസേജിങ് സേവനദാതാക്കളായ വാട്‌സാപ്പ് മാത്രമാണ്. 2018 ജൂലൈയില്‍, വ്യാജവാര്‍ത്തകളുടെയും കിംവദന്തികളുടെയും അതിപ്രസരം തടയുന്നതിനായി ഒരേ സമയം അഞ്ചു ചാറ്റുകളിലേക്കു മാത്രം സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ വാട്‌സാപ്പ് കമ്പനി അവരുടെ സേവനം പരിമിതപ്പെടുത്തി.
Adjust Story Font
16

