Quantcast

കശ്മീര്‍ പൗരന്‍മാരുടെ സുരക്ഷ ശക്തമാക്കണം; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവു കച്ചവടക്കാരെ മര്‍ദ്ദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

MediaOne Logo

Web Desk

  • Published:

    9 March 2019 7:58 AM IST

കശ്മീര്‍ പൗരന്‍മാരുടെ സുരക്ഷ ശക്തമാക്കണം; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു
X

കശ്മീര്‍ പൗരന്‍മാരുടെ സുരക്ഷ ശക്തമാക്കണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവു കച്ചവടക്കാരെ മര്‍ദ്ദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചത്. വിശ്വ ഹിന്ദു ദള്‍ സംഘടനക്കാര്‍ ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ കശ്മീര്‍ സ്വദേശികളായ തെരുവു കച്ചവടക്കാരെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും വലിയ വിവാദമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരി 16ന് ആഭ്യന്തര മന്ത്രാലയം സമാനമായ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പുല്‍വാമക്ക് ശേഷം കശ്മീരികള്‍ക്കെതിരെ മര്‍ദ്ദനവും ഭീഷണിയും വ്യാപകമായതിനെത്തുടര്‍ന്നായിരുന്നു നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. ലക്നൗ സംഭവത്തില്‍ കുറ്റക്കാരെന്ന് ആരോപിക്കുന്നവരെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു.

TAGS :

Next Story