Quantcast

പ്രിയങ്ക ഗാന്ധി ഇന്ന് അയോധ്യയില്‍

ഫൈസാബാദ് മുതല്‍ അയോധ്യ വരെ നീളുന്ന 50 കിലോ മീറ്റര്‍ റോഡ് ഷോയ്ക്കൊടുവില്‍ ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ പ്രിയങ്ക ദര്‍ശനം നടത്തും 

MediaOne Logo

Web Desk

  • Published:

    29 March 2019 6:37 AM IST

പ്രിയങ്ക ഗാന്ധി ഇന്ന് അയോധ്യയില്‍
X

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അയോധ്യ സന്ദര്‍ശിക്കും. ഫൈസാബാദ് മുതല്‍ അയോധ്യ വരെ നീളുന്ന 50 കിലോ മീറ്റര്‍ റോഡ് ഷോയ്ക്കൊടുവില്‍ ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ പ്രിയങ്ക ദര്‍ശനം നടത്തും .കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹരിയാനയിലെ പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുക്കും.

ഉത്തര്‍പ്രദേശിലെ രണ്ടാംഘട്ട പ്രചരണം നയിക്കിക്കുന്ന പ്രിയങ്ക കഴിഞ്ഞ രണ്ട് ദിവസം അമേഠി, റായ്ബറേലി എന്നിവടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഇന്ന് ഫൈസാബാദ് മുതല്‍ അരംഭിക്കുന്ന അന്‍പത് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോ അയോധ്യയില്‍ അവസാനിക്കും. രണ്ട് യോഗങ്ങളില്‍ പങ്കെടുക്കുന്ന പ്രിയങ്ക അയോധ്യയിലെ ഹനുമാന്‍ഗഢി ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നുണ്ട്. ഒപ്പം ബിര്‍ള മന്ദിര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തുമെന്നാണ് സൂചന. രണ്ടാംഘട്ട പ്രചരണത്തിനിടെ റായ്ബറേലിയിലും അമേഠിയിലും പ്രിയങ്കയുടെ ക്ഷേത്ര ദര്‍ശനത്തെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന പ്രിയങ്കയുടെ പ്രതികരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ആദ്യമായി ഹരിയാനയില്‍ എത്തുന്ന രാഹുല്‍ഗാന്ധി പരിവര്‍ത്തന്‍ യാത്രയുടെ ഭാഗമാകും. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ് അടക്കമുള്ളവരും രാഹുലിനൊപ്പം യാത്രയില്‍ പങ്കെടുക്കും. ജഗാദ്രിയിലെ പൊതുപരിപാടിയിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.

TAGS :

Next Story