താന്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ഉയരാന്‍ കാരണം മോദിയെന്ന് രാഹുല്‍
ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയിൽ സ്നേഹത്തിന്റെ പാതയുണ്ടായിരുന്നു.

ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന പി.സി.സികളുടെ ആവശ്യത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആവശ്യത്തിന് കാരണക്കാരൻ മോദിയാണ്. പി.സി.സികളുടെ ആവശ്യത്തില്‍ തീരുമാനം എടുക്കും. ഹിന്ദി പത്രം അമർ ഉജാലക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമോ എന്നത് സംബന്ധിച്ച അനിശ്ചിതത്വം ഒരാഴ്ച പിന്നിട്ടു.
ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ആദ്യ പ്രതികരണം. ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയിൽ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ബന്ധമുണ്ടായിരുന്നു. എന്നാൽ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ഭാഷയും സംസ്കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണ് ദക്ഷിണേന്ത്യന്‍ ജനത. അമേഠിയില്‍ നിന്ന് മത്സരിച്ച് എം.പിയാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചാലും ഒഴിയുമെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.
ये à¤à¥€ पà¥�ें- വയനാട്ടില്‍ തട്ടി വെട്ടിലായ കോഴിക്കോട്ടെ കോണ്‍ഗ്രസ്
അതേസമയം വയനാട്, വടകര മണ്ഡലങ്ങളിലെ പ്രഖ്യാപനം നീളുകയാണ്. വയനാട്ടിൽ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കാതിരിക്കാൻ രാഹുലിന് മേൽ ഘടക കക്ഷികളുടെ സമ്മർദ്ദം ശക്തമാണ്. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വിധേയപ്പെട്ടാകരുതെന്നാണ് തീരുമാനമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിര്‍ദേശം. രാഹുൽ വന്നാലും ഇല്ലെങ്കിലും ഇപ്പോഴത്തെ പ്രതിസസന്ധി പ്രചാരണത്തിലൂടെ മറികടക്കാമെന്നാണ് ഹൈകമാൻഡ് വിലയിരുത്തൽ.
ये à¤à¥€ पà¥�ें- രാഹുൽ ഗാന്ധിയുടെ ദക്ഷിണേന്ത്യന്‍ സ്ഥാനാർഥിത്വത്തിൽ പ്രതിസന്ധി രൂക്ഷം
Adjust Story Font
16

