രാഹുലും പ്രിയങ്കയും കേരളത്തില്‍; വ്യാഴാഴ്ച്ച പത്രിക സമര്‍പ്പിക്കും
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാകും പത്രികാ സമര്‍പ്പണത്തിന് വയനാട്ടിലേക്ക് പുറപ്പെടുക

കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലം സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. വയനാട്ടില്‍ വ്യാഴാഴ്ച്ച പത്രികാ സമര്‍പ്പിക്കും. സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും രാഹുലിന് ഒപ്പമുണ്ട്.
പ്രത്യേക വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിലേക്ക് പോവും. പ്രിയങ്ക നഗരത്തിലെ മറ്റൊരു ഹോട്ടലിലാവും താമസമെന്നാണ് ലഭിക്കുന്ന വിവരം.
രാത്രി ഉന്നത കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാകും പത്രികാ സമര്‍പ്പണത്തിന് വയനാട്ടിലേക്ക് പുറപ്പെടുക. സുരക്ഷാ ഏജന്‍സിയുടെ അനുമതി ലഭിച്ചശേഷമേ വ്യാഴാഴ്ചത്തെ പരിപാടികളില്‍ അന്തിമ തീരുമാനമാവുകയുള്ളൂ.
Next Story
Adjust Story Font
16

