Quantcast

ടിക് ടോക് വീഡിയോക്കിടെ യുവാവ് വെടിയുതിര്‍ന്ന് കൊല്ലപ്പെട്ടു

ടിക്ക് ടോക്ക് ആപ്പിൽ വീഡിയോ ഉണ്ടാക്കാനായി തോക്കിന് മുമ്പിൽ പോസ് ചെയ്ത 19 വയസുകാരൻ വെടിയുണ്ട ഉതിർന്ന് കൊല്ലപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    15 April 2019 11:40 AM IST

ടിക് ടോക് വീഡിയോക്കിടെ യുവാവ് വെടിയുതിര്‍ന്ന് കൊല്ലപ്പെട്ടു
X

ടിക്ക് ടോക്ക് ആപ്പിൽ വീഡിയോ ഉണ്ടാക്കാനായി തോക്കിന് മുമ്പിൽ പോസ് ചെയ്ത യുവാവ് വെടിയുണ്ട ഉതിർന്ന് കൊല്ലപ്പെട്ടു. 19 വയസ്സുകാരനായ സൽമാനാണ് മരണപ്പെട്ടത്.

കഴിഞ്ഞ രാത്രി സൽമാൻ സുഹൃത്തുക്കളായ സൊഹൈലിനും ആമിറിനുമൊപ്പം ഇന്ത്യ ഗെയ്റ്റിൽ പോയിരുന്നു. തിരിച്ചു വരുമ്പോൾ സൽമാന്റെ അടുത്തിരുന്ന സൊഹൈൽ, സൽമാന് നേർക്ക് വീഡിയോ ഉണ്ടാക്കാൻ വേണ്ടി തോക്ക് ചൂണ്ടി. എന്നാൽ ഇടത് കവിളിൽ വെടിയുതിർക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്നതിനു ശേഷം, സൊഹൈലിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയും അവിടെ വെച്ച് ചോര പുരണ്ട വസ്ത്രങ്ങൾ മാറ്റുകയും ചെയ്തു. അതിനു ശേഷം അവർ സൽമാനെ അടുത്തുള്ള ഹോസ്പിറ്റലിലെത്തിച്ചു. എന്നാൽ സൽമാൻ മരിച്ചു കഴിഞ്ഞിരുന്നു, പോലീസ് പറഞ്ഞു.

അവർ സൽമാനെ അഡ്മിറ്റ് ചെയ്ത് ഉടനെ തന്നെ സ്ഥലം വിടുകയാണ് ചെയ്തത്. ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. ബാരകമ്പ പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൽമാന്റെ മൃതശരീരം ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്, തിങ്കളാഴ്ച പോസ്റ്റ് മോർട്ടം നടത്തും. അബദ്ധത്തിൽ വെടിയുതിർത്തതാണോ അല്ലെങ്കിൽ മനഃപൂർവം കൊല്ലാൻ ശ്രമിച്ചതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.

TAGS :

Next Story