തോക്കും മദ്യവുമായി ഐറ്റം ഗാനത്തിന് ഡാന്‍സ് ചെയ്ത ബി.ജെ.പി എം.എല്‍.എയെ പാര്‍ട്ടി പുറത്താക്കി
വീഡിയോയില്‍ നാലു തോക്കുകളാണ് പ്രണവ് ഇടയ്ക്കിടെ ഉയര്‍ത്തിക്കാട്ടുന്നത്. തോക്ക് അടുത്ത് നില്‍ക്കുന്ന ആള്‍ക്ക് കൈമാറിയ ശേഷം ഗ്ലാസ് എടുത്ത് കുടിക്കുന്നുമുണ്ട്.

ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ മദ്യഗ്ലാസുമായി ബോളിവുഡ് ഐറ്റം ഗാനത്തിന് ചുവടു വച്ച ബി.ജെ.പി എം.എല്‍.എയെ പാര്‍ട്ടി പുറത്താക്കി. ഉത്തരാഖണ്ഡിലെ എം.എല്‍.എ ആയ പ്രണവ് സിങ് ചാംപിയനെയാണ് സസ്‍പെന്‍ഡ് ചെയ്തതിന് ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പ്രണവ് ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയ വൈറലായതോടെയാണ് പാര്‍ട്ടി നടപടി. മാധ്യമ പ്രവര്‍ത്തകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിന് പാര്‍ട്ടിയില്‍ നിന്നു പ്രണവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണെന്നും തന്റെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുന്നതാണെന്നും പ്രണവ് പ്രതികരിച്ചു.
വീഡിയോയില്‍ നാലു തോക്കുകളാണ് പ്രണവ് ഇടയ്ക്കിടെ ഉയര്‍ത്തിക്കാട്ടുന്നത്. തോക്ക് അടുത്ത് നില്‍ക്കുന്ന ആള്‍ക്ക് കൈമാറിയ ശേഷം ഗ്ലാസ് എടുത്ത് കുടിക്കുന്നുമുണ്ട്. വെള്ള പാന്റും കറുത്ത ഇന്നര്‍ ബനിയനുമാണ് പ്രണവ് ധരിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ മറ്റാര്‍ക്കും ഇതു ചെയ്യാനാവില്ല എന്ന് അനുയായികള്‍ പ്രണവ് സിങ്ങിനെ പ്രശംസിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതിനോടു പ്രണവ് സിങ്ങിന്റെ പ്രതികരണം ഇങ്ങനെ: ''ഉത്തരാഖണ്ഡിലല്ല, ഇന്ത്യയില്‍ തന്നെ ആര്‍ക്കും പറ്റില്ല''
ये à¤à¥€ पà¥�ें- രണ്ടു കയ്യിലും തോക്കുമായി, ഐറ്റം ഗാനത്തിന് ചുവട് വച്ച് ബി.ജെ.പി എം.എല്‍.എ; വീഡിയോ കാണാം
കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ ആയിരുന്നു പ്രണവ് സിങ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടിലേക്കുള്ള മടങ്ങിവരവ് അനുയായികളോടൊപ്പം ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് വൈറല്‍ ആയത്. എ.എന്‍.ഐ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. പ്രണവിന്റെ കയ്യിലുള്ളത് ലൈസന്‍സുള്ള തോക്കാണോ എന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
Adjust Story Font
16

