ഇന്ത്യാക്കാരിയായ അന്‍ഷുല കാന്ത് ലോകബാങ്ക് എം.ഡി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ.) മാനേജിങ് ഡയറക്ടറാണ് അൻഷുല

ലോക ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി (സി.എഫ്.ഒ.) ഇന്ത്യക്കാരിയായ അൻഷുലാ കാന്തിനെ (58) നിയമിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ.) മാനേജിങ് ഡയറക്ടറാണ് അൻഷുല.
ലോകബാങ്ക് ഗ്രൂപ്പിന്റെ ധനകാര്യ, റിസ്ക് മാനേജ്മെന്റ് കാര്യങ്ങളുടെ ചുമതലയായിരിക്കും അൻഷുലയ്ക്കെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽപാസ് അറിയിച്ചു. അന്‍ഷുലയെ ലോക ബാങ്ക് എം.ഡിയായി നിയമിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുകയാണെന്നും ധനകാര്യ, ബാങ്കിംഗ് രംഗത്ത് 35 വര്‍ഷത്തിലധികം അനുഭവമ്പത്ത് അന്‍ഷുലക്കുണ്ടെന്നും മല്‍പാസ് പറഞ്ഞു.
ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഓണേഴ്സും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും നേടിയശേഷം 1983-ലാണ് ഇവർ എസ്.ബി.ഐ.യുടെ ഭാഗമാകുന്നത്. 2018 സെപ്റ്റംബറിലാണ് എസ്.ബി.ഐ. മാനേജിങ് ഡയറക്ടറായി ചുമതലേയല്‍ക്കുന്നത്.
Adjust Story Font
16

