Quantcast

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്താന്‍

അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിച്ചാണ് തീരുമാനമെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു

MediaOne Logo

Web Desk

  • Published:

    19 July 2019 7:06 AM IST

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്താന്‍
X

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാകിസ്താന്‍. പാകിസ്താൻ നിയമങ്ങള്‍ അനുശാസിക്കുന്ന സഹായം നല്‍കും. വിയന്ന കരാർ പ്രകാരമുള്ള അവകാശങ്ങള്‍ എന്തൊക്കെയാമെന്ന് ജാദവിനെ അറിയിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിച്ചാണ് തീരുമാനമെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കുല്‍ഭൂഷണ്‍ ജാദവിന്റെ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതികരണം.

ये भी पà¥�ें- കുല്‍ഭൂഷണ്‍ യാദവിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ഇന്ത്യ; നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് വിദേശകാര്യമന്ത്രി  

ये भी पà¥�ें- കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യക്ക് വിജയം

TAGS :

Next Story