തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; കേന്ദ്ര മന്ത്രിസഭ പരിഗണിച്ചില്ല
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ടെന്‍ഡറില്‍ തീരുമാനമെടുക്കാനുള്ള സമയം ഇന്ന് അവസാനിച്ചു. അദാനി ഗ്രൂപ്പാണ് ടെന്‍ഡറില്‍ ഒന്നാമത്

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണ വിഷയം ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ പരിഗണിച്ചില്ല. അന്തിമ തീരുമാനം പിന്നീടെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു. വിഷയം ചർച്ച ചെയ്യാൻ വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരി നാളെ കേരള എം.പിമാരുടെ യോഗം വിളിച്ചു. കോഴിക്കോട് വിമാനത്താവളം ഉടൻ സ്വകാര്യവത്ക്കരിക്കില്ലെന്നും ഹർദീപ് സിങ്ങ് പുരി വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ടെന്‍ഡറില്‍ തീരുമാനമെടുക്കാനുള്ള സമയം ഇന്ന് അവസാനിച്ചു. അദാനി ഗ്രൂപ്പാണ് ടെന്‍ഡറില്‍ ഒന്നാമത്. വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇക്കാര്യം കേന്ദ്ര മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. അന്തിമ തീരുമാനം പിന്നീടെന്നായിരുന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം.
വിഷയത്തില്‍ വിശദമായ ചര്‍ച്ചക്ക് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരി കേരള എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. നാളെ രാവിലെ 9.30നാണ് യോഗം. ഇതിനിടെ കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ എംപിമാരായ എം.കെ രാഘവനും രമ്യ ഹരിദാസും ഹർദീപ് സിങ്ങ് പുരിയെ കണ്ട് നിവേദനം നല്‍കി. കരിപ്പൂർ വിമാനത്താവളം ഉടൻ സ്വകാര്യ വത്ക്കരികില്ലെന്നാണ് ഹർദീപ് സിങ്ങ് പുരിയുടെ മറുപടി. തിരുവനന്തപുരം വിമാനത്താവള വിഷയം മാത്രമാണ് നിലവിൽ പരിഗണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

