Quantcast

മലേഷ്യയില്‍ ഇന്ത്യക്കാരടക്കമുള്ള അനധികൃത താമസക്കാര്‍ പിടിയില്‍; കൊലാലംപൂരില്‍ ഒരു മലയാളിയും

അതിനിടെ ഒരു മലയാളിയും മതിയായ രേഖകളില്ലാതെ ഇന്നലെ കൊലാ ലംപുർ വിമാനത്താവളത്തിൽ പിടിയിലായി

MediaOne Logo

Web Desk 6

  • Published:

    30 Aug 2019 7:20 AM IST

മലേഷ്യയില്‍ ഇന്ത്യക്കാരടക്കമുള്ള അനധികൃത താമസക്കാര്‍  പിടിയില്‍; കൊലാലംപൂരില്‍ ഒരു മലയാളിയും
X

അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താനായി മലേഷ്യ പരിശോധന ശക്തമാക്കിയതോടെ ഇന്ത്യാക്കാരടക്കം നിരവധി പേർ പിടിയിലായി. ബോട്ടുകളിലും മറ്റും മതിയായ രേഖകളില്ലാതെ ജോലി ചെയ്തവരെ പിടികൂടിയതിന്റെ ദ്യശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. അതിനിടെ ഒരു മലയാളിയും മതിയായ രേഖകളില്ലാതെ ഇന്നലെ കൊലാ ലംപുർ വിമാനത്താവളത്തിൽ പിടിയിലായി.

പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താനായി മലേഷ്യൻ അധികൃതർ പരിശോധനകൾ കൂടുതൽ ശക്തമാക്കിയത്. ഇന്നലെ നടത്തിയ പരിശോധനയിലും ഇന്ത്യാക്കാരടക്കം നിരവധി പേർ ഇത്തരത്തിൽ പിടിയിലായി. മലേഷ്യയിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായി തെളിഞ്ഞതോടെ വിമാനത്താവളങ്ങളിലും പരിശോധനകൾ ശക്തമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും വിസിറ്റിങ് വിസയിൽ നിയമവിരുദ്ധമായി ജോലിക്ക് എത്തിയ ആളെ എമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിൽ എടുത്തു.

വിസ തട്ടിപ്പിലും മറ്റും കുടുങ്ങി അനധികൃതമായി മലേഷ്യയിൽ തങ്ങുന്ന പലരും പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ മലയാളി സാമൂഹിക പ്രവർത്തകർ മുൻകയ്യെടുത്ത് നടത്തുന്ന അഭയ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. അതേസമയം ചിലർ ഇപ്പോഴും മുന്നറിയിപ്പുകൾ ചെവി കൊള്ളാതെ പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ തയ്യാറാകാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

TAGS :

Next Story