Quantcast

പാര്‍ലമെന്റില്‍ നിര്‍മല സീതാരാമന്‍റെ ‘തീപ്പൊരി’ പ്രസംഗം; പിന്നില്‍ ഉറങ്ങിത്തകര്‍ത്ത് ബി.ജെ.പി അംഗങ്ങള്‍

കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ അടക്കമുള്ള ബി.ജെ.പി എം.പിമാരാണ് നിര്‍മലയുടെ തൊട്ടു പിന്നിലിരുന്നത് ഉറങ്ങിയത്. 

MediaOne Logo

Web Desk

  • Published:

    28 Nov 2019 5:33 PM IST

പാര്‍ലമെന്റില്‍ നിര്‍മല സീതാരാമന്‍റെ ‘തീപ്പൊരി’ പ്രസംഗം; പിന്നില്‍ ഉറങ്ങിത്തകര്‍ത്ത് ബി.ജെ.പി അംഗങ്ങള്‍
X

രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയെ കുറിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മറുപടി പറയുന്നതിനിടെ പിന്നില്‍ ഉറങ്ങിത്തകര്‍ത്ത ബി.ജെ.പി എം.പിമാരാണ് ഇന്ന് ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ അടക്കമുള്ള ബി.ജെ.പി എം.പിമാരാണ് നിര്‍മലയുടെ തൊട്ടു പിന്നിലിരുന്ന് ഉറങ്ങിയത്.

എം.പിമാര്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇതിനെ ട്രോളന്‍മാരും ഏറ്റെടുത്തുകഴിഞ്ഞു. ജി.ഡി.പി വളര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് നിര്‍മല സീതാരാമന്‍ ന്യായങ്ങള്‍ നിരത്തുമ്പോഴായിരുന്നു സഭയിലിരുന്ന് സഹപ്രവര്‍ത്തകര്‍ ഉറങ്ങിയത്. ധനമന്ത്രിയുടെ പ്രസംഗം ശ്രദ്ധിക്കാതെ സഭയിലിരുന്ന് എം.പിമാര്‍ ഉറങ്ങിയത് ബി.ജെ.പിക്ക് നാണക്കേടായിരിക്കുകയാണ്.

നിര്‍മല പ്രസംഗിച്ച് തകര്‍ക്കുമ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ മറഞ്ഞിരുന്ന് ഉറങ്ങിത്തകര്‍ക്കുകയാണെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. നമ്മുടെ സാമ്പത്തിക സ്ഥിതി കാമറയില്‍ പതിഞ്ഞപ്പോള്‍ എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. സമ്പദ് വ്യവസ്ഥയെ മാത്രമല്ല, സ്വന്തം മന്ത്രിമാരെ വരെ അവര്‍ ഉറക്കിക്കിടത്തിയിരിക്കുകയാണെന്നായിരുന്നു വേറൊരാളുടെ പരിഹാസം. ഇനിയെങ്കിലും നേതാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഒരാളുടെ ഉപദേശം. ഏതായാലും മറുപടിയില്‍, പ്രതിപക്ഷം ഉന്നയിക്കുന്നത് പോലെ രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നാണ് ധനകാര്യമന്ത്രി അവകാശപ്പെട്ടത്.

TAGS :

Next Story