വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു
അച്ഛന്‍റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതായിരുന്നു, എന്നാല്‍ അച്ഛന്‍ തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്നും രാജ്യത്തെ സേവിക്കാനാണ് ബിജെപിയില്‍ ചേരുന്നതെന്നും വിദ്യാറാണി പറയുന്നു

വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു. വീരപ്പന്‍റെ രണ്ടാമത്തെ മകളായ വിദ്യാറാണി ഒരു അഭിഭാഷക കൂടിയാണ്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നധ പ്രവര്‍ത്തനങ്ങളിലും വിദ്യ നിറസാന്നിധ്യമാണ്.
ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന്‍റെ സാന്നിധ്യത്തിലാണ് വിദ്യാറാണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. അച്ഛന്‍റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതായിരുന്നു, എന്നാല്‍ അച്ഛന്‍ തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്നും രാജ്യത്തെ സേവിക്കാനാണ് ബിജെപിയില്‍ ചേരുന്നതെന്നും വിദ്യാറാണി പറയുന്നു.
1990-2000 കാലത്ത് തമിഴ്നാട്, കേരളം, കര്‍ണാടക വനമേഖലകള്‍ അടക്കിവാണിരുന്ന കാട്ടുകള്ളനായിരുന്നു വീരപ്പന്‍. 2004ല്‍ തമിഴ്നാട് പൊലീസാണ് വീരപ്പനെ വെടിവെച്ചു കൊന്നത്.
Next Story
Adjust Story Font
16

