ടിക് ടോക് വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ കുറഞ്ഞു, കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തു
പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തത് ടിക് ടോക് വീഡിയോകള്‍ക്ക് പഴയ പോലെ കാഴ്ച്ചക്കാരില്ലാത്തതുകൊണ്ടാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്...

ടിക് ടോക് വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ കുറയുന്നതില്‍ മനം നൊന്ത് പതിനെട്ടുകാരന്‍ തൂങ്ങിമരിച്ചു. നോയ്ഡയിലെ സെക്ടര്‍ 39 മേഖലയിലെ താമസക്കാരനായ കൗമാരക്കാരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൗമാരക്കാരന്റെ പിതാവ് ഫോണ്‍ ചെയ്തപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. മകന്‍ മുറി തുറക്കുന്നില്ലെന്നും ശബ്ദമൊന്നും കേള്‍ക്കുന്നില്ലെന്നും പറഞ്ഞായിരുന്നു കൗമാരക്കാരന്റെ പിതാവ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയ പൊലീസ് കണ്ടത് മുറിയിലെ സീലിംങ് ഫാനില്‍തൂങ്ങി നില്‍ക്കുന്ന കൗമാരക്കാരനെയാണ്.
ये à¤à¥€ पà¥�ें- ലോക് ഡൌണ്‍ ലംഘിച്ച് വിവാഹച്ചടങ്ങ്; ഗുജറാത്തില്‍ വധൂവരന്‍മാരടക്കം 14 പേര്‍ അറസ്റ്റില്‍
സംഭവസ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ടിക് ടോകില്‍ പോസ്റ്റുചെയ്യുന്ന വീഡിയോകള്‍ക്ക് അടുത്തിടെയായി കാഴ്ച്ചക്കാര്‍ കുറയുന്നതില്‍ ഇയാള്‍ക്ക് വിഷമമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഗ്രേറ്റര്‍ നോയിഡ ഡി.സി.പി അറിയിച്ചു. കുറച്ചു ദിവസങ്ങളായി മകന്‍ കൂടുതല്‍ ഒതുങ്ങിയ പ്രകൃതത്തിലായിരുന്നുവെന്നും പിതാവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
Adjust Story Font
16

