Quantcast

ടിക് ടോക്കിന് എതിരായി സംഘ്പരിവാര്‍ ക്യാംപയിന്‍; പുതിയ അക്കൗണ്ട് തുടങ്ങി കേന്ദ്ര സര്‍ക്കാര്‍

ചൈനീസ് ആപ്പുകള്‍ക്കെതിരായ ബഹിഷ്ക്കരണം നടന്നുകൊണ്ടിരിക്കെ കേന്ദ്രം തന്നെ ടിക് ടോക്കില്‍ പുതിയ അക്കൗണ്ട് തുടങ്ങിയതിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്

MediaOne Logo

  • Published:

    7 Jun 2020 9:27 PM IST

ടിക് ടോക്കിന് എതിരായി സംഘ്പരിവാര്‍ ക്യാംപയിന്‍;  പുതിയ അക്കൗണ്ട് തുടങ്ങി കേന്ദ്ര സര്‍ക്കാര്‍
X

ചൈനീസ് നിര്‍മിതമായ ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ക്കെതിരായ സംഘ്പരിവാര്‍ ക്യാംപയിന്‍ ശക്തമായിരിക്കെ ആപ്പില്‍ പുതിയ അക്കൗണ്ട് തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ എട്ട് ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സുള്ള Mygovindia എന്ന അക്കൗണ്ടില്‍ നിരവധി വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

നേരത്തെ പ്രധാനമന്ത്രി മോദി നേരിട്ട് തന്നെ ആത്മാ നിര്‍ഭര്‍ അഭിയാന്‍ എന്ന പേരില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ക്യാംപയിന്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ചൈനീസ് സൈന്യം രാജ്യാതിര്‍ത്തി കടന്നതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും ആപ്പുകള്‍ക്കും എതിരെ വ്യാപക ക്യാംപയിന്‍ ആരംഭിക്കുകയായിരുന്നു.

അതെ സമയം കേന്ദ്ര സര്‍ക്കാര്‍ തന്നെ ടിക് ടോക്കില്‍ അക്കൗണ്ട് തുടങ്ങിയതിനെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. ടിക് ടോകിന് പകരക്കാരനായി മിത്രോം എന്ന ആപ്പ് വലിയ രീതിയില്‍ സംഘ് പരിവാര്‍ അനുഭാവികള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതേ ആപ്പ് ഗൂഗിള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്തു. ഐ.ഐ.ടി റൂര്‍ക്കല വിദ്യാര്‍ത്ഥി ശിവാങ്ക് അഗര്‍വാള്‍ വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട ആപ്പിന്‍റെ സോഴ്‌സ് കോഡ് പാകിസ്താന്‍ നിര്‍മിതമാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. സ്പാം ആന്‍ഡ് മിനിമം ഫംഗ്ഷണാലിറ്റി പോളിസി ലംഘിച്ചതിനെ തുടര്‍ന്ന് നീക്കം ചെയ്തതെന്ന് പറഞ്ഞ ആപ്പ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും പ്ലേസ്റ്റോറില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

TAGS :

Next Story