Quantcast

ഷര്‍ജീല്‍ ഉസ്മാനിയുടെ മോചനം ആവശ്യപ്പെട്ട് വിദ്യാര്‍ഥി യൂണിയനുകളും പൗരാവകാശ സംഘടനകളും രംഗത്ത്

ഷര്‍ജീലിനെ അറസ്റ്റ് ചെയ്ത യുപി പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വിവിധ വിദ്യാര്‍ഥി യൂണിയനുകളും പൗരാവകാശ സംഘടനകളും രംഗത്തെത്തിയത്.

MediaOne Logo

  • Published:

    11 July 2020 8:48 AM IST

ഷര്‍ജീല്‍ ഉസ്മാനിയുടെ മോചനം ആവശ്യപ്പെട്ട് വിദ്യാര്‍ഥി യൂണിയനുകളും പൗരാവകാശ സംഘടനകളും രംഗത്ത്
X

പൗരത്വ സമരത്തിന്‍റെ പേരിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്ത ഫ്രെട്ടേണിറ്റി ദേശീയ സെക്രട്ടറി ഷര്‍ജീല്‍ ഉസ്മാനിയുടെ മോചനം ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി യൂണിയനുകളും പൗരാവകാശ സംഘനടകളും രംഗത്ത്. അറസ്റ്റ് അന്യായമാണെന്നും പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജെഎൻയു വിദ്യാര്‍ഥി യൂണിയൻ രംഗത്തെത്തി. ശര്‍ജീലിനെയും രാഷ്ട്രീയ തടവുകാരെയും കേന്ദ്ര സര്‍ക്കാര്‍ ഉടൻ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ കൂട്ടായ്മയായ കളക്ടീവ് എഗെയ്ൻസ്റ്റ് വയലേഷൻ ആൻഡ് അബ്യൂസ് ഓഫ് സിവിൽ ആൻഡ് ഹ്യൂമൻ റൈറ്റ്സ് ആവശ്യപ്പെട്ടു.

ഷര്‍ജീലിനെ അറസ്റ്റ് ചെയ്ത യുപി പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വിവിധ വിദ്യാര്‍ഥി യൂണിയനുകളും പൗരാവകാശ സംഘടനകളും രംഗത്തെത്തിയത്. ജെഎൻയു വിദ്യാര്‍ഥി യൂണിയനും ഹൈദരാബാദിലെ മാനു വിദ്യാര്‍ഥി യൂണിയനും കളക്ടീവ് എഗെയ്ൻസ്റ്റ് വയലേഷൻ ആൻഡ് അബ്യൂസ് ഓഫ് സിവിൽ ആൻഡ് ഹ്യൂമൻ റൈറ്റ്സും ശര്‍ജീലിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടു. ഷര്‍ജീലിന്‍റെ അറസ്റ്റ് ഭരണകൂടം നടത്തുന്ന വിദ്യാർഥി വേട്ടയാണെന്നാണ് വിമര്‍ശം.

നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ച കേസുകളിലാണ് അറസ്റ്റ്. അലഹബാദ് ഹൈകോടതി നിര്‍ദേശപ്രകാരം എൻഎച്ച്ആർസി നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികൾ കുറ്റക്കാരല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നതുമാണ്. എന്നിട്ടും ഷര്‍ജീലിനെ അറസ്റ്റ് ചെയ്ത യുപി പൊലീസ് നടപടി പകപോക്കലാണെന്നാണ് വിമര്‍ശം.

ये भी पà¥�ें- പൗരത്വ സമര നേതാവ് ഷര്‍ജീല്‍ ഇമാമിന്റെ സ്വാഭാവിക ജാമ്യം ഹൈക്കോടതി തള്ളി

ये भी पà¥�ें- പൊലീസ് വേട്ട തുടരുന്നു; വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്തു

അന്തര്‍ദേശീയ തലത്തിലും ശര്‍ജിലിന് വേണ്ടി ശബ്ദമുയരുന്നുണ്ട്. ശര്‍ജിലിന് വേണ്ടി അന്തര്‍ദേശീയ ബോഡികളായ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗവും ഇന്ത്യൻ അമേരിക്കൻ മുസ്ലിംസ് കൗൺസിലും രംഗത്തെത്തി. എം.പിമാരായ ഇടി മുഹമ്മദ് ബഷീര്‍, മനോജ് ജാ എന്നിവരും ശര്‍ജിലിന്‍റെ അറസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ശർജീലിനെ കോവിഡ് പശ്ചാത്തലത്തിൽ നിലവിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

TAGS :

Next Story