Quantcast

ഇന്ത്യയിൽ ലോക്ഡൗൺ കാലത്ത് റെഡ് സോണുകളിൽ ഗാർഹിക പീഡനങ്ങൾ കൂടിയതായി റിപ്പോര്‍ട്ട്

എന്നാൽ യാത്രാ വിലക്കുള്ളതിനാൽ സ്ത്രീകൾക്കെതിരായ ലൈംഗീക അതിക്രമങ്ങൾ കുറഞ്ഞതായും ഗവേഷണ റിപ്പോർട്ട്

MediaOne Logo

  • Published:

    24 July 2020 5:59 AM GMT

ഇന്ത്യയിൽ ലോക്ഡൗൺ കാലത്ത് റെഡ് സോണുകളിൽ ഗാർഹിക പീഡനങ്ങൾ കൂടിയതായി റിപ്പോര്‍ട്ട്
X

ഇന്ത്യയിൽ ലോക്ഡൗൺ കാലത്ത് റെഡ് സോണുകളിൽ ഗാർഹിക പീഡനങ്ങൾ കൂടിയതായി പഠന റിപ്പോർട്ട്. എന്നാൽ യാത്രാ വിലക്കുള്ളതിനാൽ സ്ത്രീകൾക്കെതിരായ ലൈംഗീക അതിക്രമങ്ങൾ കുറഞ്ഞതായും ഗവേഷണ റിപ്പോർട്ട്.

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരായ ശരവണ രവീന്ദ്രൻ, മനീഷ ഷാ എന്നിവർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ. കോവിഡിനെ തുടർന്നുള്ള അടച്ചുപൂട്ടൽ കാലയളവിലാണ് വീട്ടിനകത്തെ പീഡനങ്ങൾ വർദ്ധിച്ചത്. ദേശിയ വനിതാ കമ്മീഷന് ലഭിച്ച പരാതികളടിസ്ഥാനമാക്കിയാണിത്. റെഡ് സോണുകളിലാണ് ഗാർഹിക പീഡനങ്ങൾ കൂടിയത്. മർദ്ദനം, ബലാത്കാരം, സൈബർ കുറ്റകൃത്യങ്ങളിലാണ് വർദ്ധന.

കഴിഞ്ഞ മെയ് മാസത്തിൽ വനിത കമ്മീഷന് ലഭിച്ചത്. 392 പരാതികളാണ്.കഴിഞ്ഞ വർഷം ഇത് 266 ആയിരുന്നു. സൈബർ കുറ്റകൃത്യങ്ങളിലുമുണ്ട്, ഈ വർദ്ധന.76 പരാതികളാണ് മെയ് മാസത്തിൽ. കഴിഞ്ഞ വർഷം ഇത് 49 ആയിരുന്നു.എന്നാൽ ബലാത്സംഗങ്ങൾ,ലൈംഗിക അതിക്രമ പരാതികളിൽ വൻ തോതിൽ കറവുണ്ട്. 66 % മാണ് വ്യത്യാസം.163 ൽ നിന്ന് ഈ വർഷം 54 ആയി കുറഞ്ഞു. ഹരിത സോണുകളുമായി താരതമ്യം ചെയ്യുമ്പോൾ റെഡ് സോൺ ജില്ലകളിലാണ് പീഡനങ്ങൾ കൂടിയത്.

ഇവിടങ്ങളിൽ പ്രതിമാസം 2 പരാതികളാണ് ലഭിച്ചിരുന്നത്. എന്നാൽ ഹരിത സോണുകളിൽ ഇത് 0.3 മാത്രമാണ്. ലോക്ഡൗൺ കാലത്ത് സഞ്ചാരം കുറഞ്ഞതാണ് ലൈംഗിക അതിക്രമങ്ങൾ കുറയാൻ കാരണമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇന്ത്യയിൽ തെരുവുകളിലാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ ഉപദ്രവിക്കപ്പെടുന്നത്.

TAGS :

Next Story