കോവിഡ് കാലത്ത് വിദേശത്ത് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസം: ശമ്പളബാക്കിയ്ക്കായി വിദേശകാര്യമന്ത്രാലയത്തിന്‍റെ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്ര സർക്കാർ
കോവിഡ് കാലത്ത് വിദേശത്ത് മരിച്ചവരുടെ ശമ്പളബാക്കി ലഭിക്കാന്‍ ബന്ധുക്കൾക്ക് ഇ മൈഗ്രേറ്റ്, മഡാഡ് തുടങ്ങിയ വിദേശ കാര്യ മന്ത്രാലയത്തിന്‍റെ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

കോവിഡ് കാലത്ത് വിദേശത്ത് മരിച്ചവരുടെ ശമ്പള കുടിശിഖ ലഭിക്കാന്‍ ബന്ധുക്കൾക്ക് ഇ മൈഗ്രേറ്റ്, മഡാഡ് തുടങ്ങിയ വിദേശ കാര്യ മന്ത്രാലയത്തിന്‍റെ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. നഷ്ടപരിഹാരം ലഭ്യമാക്കാൻ നിയമ സംവിധാനം വേണമെന്നാവശ്യപ്പെട്ട് ന്യൂ ഡെൽഹിയിലെ ലായേഴ്സ് ബിയോണ്ട് ബോർഡേഴ്സ് എന്ന സംഘടന നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ശമ്പള കുടിശ്ശിക ഗൾഫിലെ സ്പോൺസർമാരിൽ നിന്ന് കൈപ്പറ്റാൻ നയതന്ത്ര കാര്യാലയങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഷ്ടപരിഹാരം, സർവീസ് അവസാനിപ്പിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ഇൻഷൂറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ നയതന്ത്ര കാര്യാലയങ്ങൾ ഇടപെടുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
പ്രവാസികളുടെ പ്രശ്ന പരിഹാരത്തിന് നയതന്ത്ര കാര്യാലയങ്ങളിൽ സംവിധാനമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ, കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗത്തിന്റെ ഇ മെയിൽ തുടങ്ങിയവയിലൂടെ പരാതികൾ രേഖപ്പെടുത്താം. നിയമസഹായം നൽകാൻ അഭിഭാഷക പാനലിനെ നിയോഗിച്ചിട്ടുമുണ്ട്. പ്രവാസികളുടെ ക്ഷേമത്തിനായി ഭാരതീയ ഭീമ യോജന ഉൾപ്പെടെയുള്ള പദ്ധതികളും നിലവിലുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
Adjust Story Font
16

