Quantcast

ഒന്നാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം

കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

MediaOne Logo

  • Published:

    11 Sept 2020 3:08 PM IST

ഒന്നാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം
X

ഒന്നാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തെക്കേകൊടി ഷാജി, ഈച്ചരന്‍റെ പുരയില്‍ ശശി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ മംഗലാപുരത്ത് താമസിക്കണം, എല്ലാ തിങ്കളാഴ്ച്ചയും പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രതികളെ കേരളത്തിന് പുറത്തേക്ക് അയക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

TAGS :

Next Story