Quantcast

മല്യയെ കൈമാറുന്നതെപ്പോൾ? കേന്ദ്രത്തിനോട് വിശദീകരണം തേടി സുപ്രീം കോടതി

2017 ഫെബ്രുവരിയിലാണ് വിജയ് മല്യയെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ത്യ ബ്രിട്ടീഷ് ഗവൺമെന്റിന് നൽകിയത്

MediaOne Logo

  • Published:

    2 Nov 2020 9:01 PM IST

മല്യയെ കൈമാറുന്നതെപ്പോൾ?   കേന്ദ്രത്തിനോട് വിശദീകരണം തേടി സുപ്രീം കോടതി
X

സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി. കോടികൾ വെട്ടിച്ച് രാജ്യം വിട്ട വിജയ് മല്യയെ ബ്രിട്ടൺ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രത്തോട് സുപ്രീം കോടതിയുടെ നിർദേശിച്ചിരിക്കുന്നത്.

വിജയ് മല്യയുമായി ബന്ധപ്പെട്ട കേസിൽ ബ്രിട്ടണിലെ കോടതിയിൽ രഹസ്യ നടപടികൾ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ മാസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതിനു ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് കോടതി വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ടത്.

2017 ഫെബ്രുവരിയിലാണ് വിജയ് മല്യയെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ത്യ ബ്രിട്ടീഷ് ഗവൺമെന്റിന് നൽകിയത്. 2018 ഡിസംബറിൽ മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ മല്യ അപ്പീലിന് പോയെങ്കിലും മല്യയുടെ ഹരജി കോടതി തള്ളി.

TAGS :

Next Story