Quantcast

യു.പിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; ചികിത്സയിലുണ്ടായിരുന്ന 150ഓളം രോ​ഗികളെ പുറത്തെത്തിച്ചു

രോഗികളെ പൊലീസും ഫയർഫോഴ്​സും നാട്ടുകാരും ചേർന്ന്​ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    28 March 2021 6:31 AM GMT

യു.പിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; ചികിത്സയിലുണ്ടായിരുന്ന 150ഓളം രോ​ഗികളെ പുറത്തെത്തിച്ചു
X

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. ഹൃദ്രോഗവിഭാഗത്തിലാണ് തീപടർന്നത്. തീപിടുത്തം നടന്ന സമയത്ത് 150ഓളം രോഗികൾ ചികിത്സയിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രോഗികളെ പൊലീസും ഫയർഫോഴ്​സും നാട്ടുകാരും ചേർന്ന്​ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. കാൺപുരിലെ സർക്കാർ ആശുപത്രിയിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. തീ നിയന്ത്രണ വിധേയമാക്കി.

ഒമ്പതുപേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നും അവരുടെ ആരോഗ്യനില തൃപ്​തികരമാണെന്നും പൊലീസ്​ കമീഷണർ അസീം അരുൺ അറിയിച്ചു.

ആശുപത്രിയിലെ സ്​റ്റോർ റൂമിലാണ്​ ആദ്യം തീപടർന്നത്​. മറ്റു വിഭാഗങ്ങളിലേക്ക്​ തീ വ്യാപിക്കാതിരുന്നത്​ വൻ അപകടം ഒഴിവാക്കി. സംഭവത്തിൽ സംസ്​ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ജില്ല ഭരണകൂടത്തോട്​ റിപ്പോർട്ട്​ തേടിയതായും രോഗികൾക്ക്​ ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയതായും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story