Quantcast

'രാജ്യ സുരക്ഷ' ചൂണ്ടിക്കാട്ടി മെഹ്ബൂബ മുഫ്തിയുടെ പാസ്പോർട്ട് അപേക്ഷ തള്ളി

ഇതാണ് 2019 ഓഗസ്റ്റ് മുതൽ കശ്മീരിൽ നിലനിൽക്കുന്ന സാഹചര്യമെന്ന് മുഫ്തിയുടെ ട്വീറ്റ്.

MediaOne Logo

Web Desk

  • Published:

    29 March 2021 12:15 PM GMT

രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടി മെഹ്ബൂബ മുഫ്തിയുടെ പാസ്പോർട്ട് അപേക്ഷ തള്ളി
X

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍. രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കാട്ടിയാണ് അപേക്ഷ തള്ളിയതെന്ന് ശ്രീനഗര്‍ പാസ്‌പോര്‍ട്ട് റീജ്യണല്‍ ഓഫീസ് അറിയിച്ചതായി മുഫ്തി ട്വീറ്റ് ചെയ്തു.

"രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയുള്ള സി.ഐ.ഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ട് ഓഫീസ് എന്‍റെ അപേക്ഷ തള്ളിയത്. മുൻ മുഖ്യമന്ത്രി പാസ്‌പോർട്ട് കൈവശംവയ്ക്കുന്നത് രാജ്യത്തിന്‍റെ പരമാധികാരത്തിനു ഭീഷണിയാണെന്നാണു പറയുന്നത്. ഇതാണ് 2019 ഓഗസ്റ്റ് മുതൽ കശ്മീരിൽ നിലനിൽക്കുന്ന സാഹചര്യം," മെഹ്ബൂബ മുഫ്തി ട്വീറ്ററില്‍ കുറിച്ചു. അപേക്ഷ തള്ളിയതായി കാണിച്ച് പാസ്പോർട്ട് ഓഫീസർ നൽകിയ മറുപടിയും മുഫ്തി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മേയിലാണു മുഫ്തിയുടെ പാസ്പോർട്ടിന്‍റെ കാലാവധി അവസാനിച്ചത്. ഡിസംബറില്‍ പുതിയ പാസ്പോർട്ടിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടാകാന്‍ വൈകുന്നതു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിന് പിന്നാലെ ഒരു വർഷത്തോളം മുഫ്തി തടങ്കലിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരെ മോചിപ്പിച്ചത്. നിലവിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടും മുഫ്തിക്കെതിരെ കേസെടുത്തിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story